Monday, May 21, 2018 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 07.21 PM

വീണ്ടും പി.എന്‍.ബി മോഡല്‍ തട്ടിപ്പ്; ഗുജറാത്ത് കമ്പനി ബാങ്കുകളെ പറ്റിച്ച് നേടിയത് 2654 കോടി രൂപ

bank fraud

ന്യൂഡല്‍ഹി: വീണ്ടും പി.എന്‍.ബി മോഡല്‍ ബാങ്ക് തട്ടിപ്പ്. ഗുജറാത്തിലെ വഡോദര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന സ്ഥാപനം ബാങ്കുകളെ കബളിപ്പിച്ച് 2654 കോടി രൂപ വായ്പ നേടി. 11 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്നുമാണ് വായ്പാ തട്ടിപ്പ് നടത്തിയത്. ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഡയറക്ടര്‍ എസ്.എന്‍ ഭട്‌നാഗറും രണ്ട് മക്കളും ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പില്‍ കേസെടുത്ത സി.ബി.ഐ ഡയറക്ടര്‍മാരുടെ വീടുകള്‍, ഫാക്ടറികള്‍, ഓഫീസുകള്‍ എന്നിവടങ്ങളില്‍ റെയ്ഡ് നടത്തി.

വൈദ്യുതോപകരണങ്ങളും ഇലക്ട്രിക് കേബിളുകളും നിര്‍മ്മിക്കുന്ന കമ്പനിയാണ് ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍. 11 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തെ കബളിപ്പിച്ച് 2008ലാണ് കമ്പനി ലോണ്‍ നേടിയത്. ലോണ്‍ തിരിച്ചടയ്ക്കാത്തവരുടെ ആര്‍.ബി.ഐ പട്ടികയില്‍ ഈ കമ്പനി ഉള്‍പ്പെട്ടിരുന്നു. ഈ വസ്തുത നിലനില്‍ക്കെയാണ് വീണ്ടും കോടികള്‍ വായ്പ നല്‍കിയത്. വായ്പ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ടവരുടെ എക്‌സ്‌പോര്‍ട്ട് ക്രഡിറ്റ് ഗ്യാരന്റി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പട്ടികയിലും ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഉള്‍പ്പെട്ടിരുന്നു.

2008ല്‍ രൂപീകരിച്ച കണ്‍സോര്‍ഷ്യത്തില്‍ ആക്‌സിസ് ബാങ്കാണ് പ്രധാന ബാങ്കായി നിലകൊണ്ടത്. എന്നാല്‍ ഏറ്റവുമധികം വായ്പ നല്‍കിയത് ബാങ്ക് ഓഫ് ഇന്ത്യയാണ്. പണം നല്‍കിയ ബാങ്കുകളിലെ ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ സഹായം ഡയമണ്ട് പവര്‍ ഇന്‍ഫ്രാസ്ട്രക്ചറിന് ലഭിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW