Friday, July 20, 2018 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 07.12 PM

സാലി പീയേഴ്‌സണ്‍ ഇല്ലാതെ ഗോള്‍ഡ്‌കോസ്റ്റ്: ആരാധകരെ അമ്പരപ്പിച്ച് കോമണ്‍വെല്‍ത്തില്‍ നിന്ന് പിന്മാറ്റം, അപ്രതീക്ഷിത പ്രഖ്യാപനം ഉദ്ഘാടന ചടങ്ങുകള്‍ക്കു ശേഷം

Commonwealth Games,  Sally Pearson

ഗോള്‍ഡ്‌കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്റ്റില്‍ നടക്കുന്ന 21-ാമത് കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ വര്‍ണാഭമായ തുടക്കത്തിനു പിന്നാലെ ശോഭ കെടുത്തുന്ന പ്രഖ്യാപനവുമായി ലോകോത്തര അത്‌ലറ്റ് സാലി പിയേഴ്‌സണ്‍. 100 മീറ്റര്‍ ഹര്‍ഡില്‍സിലെ സ്വര്‍ണ്ണ പ്രതീക്ഷയായ ഓസ്‌ട്രേലിയന്‍ അത്‌ലറ്റ് സാലി പിയേഴ്‌സണാണ് ഗെയിംസില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.

കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് സാലി പിയേഴ്‌സണ്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറിയത്. ഓസ്‌ട്രേലിയയില്‍ മത്സരിക്കാന്‍ കഴിയാത്തത് തീവ്രവേദനയുണ്ടാക്കുന്നതാണെന്ന് പിന്മാറുന്നതായി അറിയിച്ചുകൊണ്ട് 31 കാരിയായി സാലി പിയേഴ്‌സണ്‍ വ്യക്തമാക്കി. കണ്ണീര്‍ തൂകിയാണ് കോമണ്‍വെല്‍ത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം വ്യക്തമാക്കിയത്. തീരുമാനം കുറച്ചു ദിവസങ്ങള്‍ക്കു മുമ്പേ എടുത്തതാണെന്നും ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായതിനു ശേഷം പ്രഖ്യാപിക്കാന്‍ ഇരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

Commonwealth Games,  Sally Pearson

ഉദ്ഘാടന ചടങ്ങുകളില്‍ കരാറ സ്‌റ്റേഡിയത്തില്‍ ക്വീന്‍സ് ബാറ്റണ്‍ വഹിച്ചത് സാലി പിയേഴ്‌സണ്‍ ആയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ തനിക്ക് വലിയ റോള്‍ കൈകാര്യം ചെയ്യാനുണ്ടായിരുന്നു അതിനാലാണ് ഈ തീരുമാനം പുറത്തു പറയാന്‍ വൈകിച്ചതെന്നും താരം വ്യക്തമാക്കി. തനിക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്ത നോക്കിയെങ്കിലും 100 മീറ്റര്‍ ഹര്‍ഡില്‍സിലും റിലേ മത്സരങ്ങളിലും തനിക്ക് ട്രാക്കില്‍ ഓടാന്‍ കഴിയാതെ വരികയായിരുന്നു. രണ്ടുതവണ ലോകചാമ്പ്യനായ സാലി പിയേഴ്‌സന്റെ പ്രഖ്യാപനം ആരാധകരെ നിരാശയിലാഴ്ത്തി. ആരാധകരെ വിഷമത്തിലാഴ്ത്തിയെന്ന് തനിക്കറിയാമെന്ന് പറഞ്ഞ താരം 2020 ലെ ടോക്കിയോ ഒളിംപിക്‌സിനായി ഇനി ഒരുക്കങ്ങള്‍ ആരംഭിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.

Ads by Google
Thursday 05 Apr 2018 07.12 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW