Saturday, December 15, 2018 Last Updated 1 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 06.41 PM

കൊലപാതകത്തിനു ശേഷം അലിഭായി താമസിച്ചത് കൊല്ലം സ്വദേശിയുടെ കൂടെ, കൊലപാതകം ആസൂത്രണം ചെയ്തത് സാത്താന്‍ ചങ്ക്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍: റേഡിയോ ജോക്കിയുടെ കൊലപാതകത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍

uploads/news/2018/04/206378/15.jpg

തിരുവനന്തപുരം കിളിമാനൂരില്‍ റേഡിയോ ജോക്കിയുടെ കൊലപാതകത്തില്‍ ആദ്യ അറസ്റ്റ രേഖപ്പെടുത്തി. ക്വട്ടേഷന്‍ സംഘത്തിനു താമസ സൗകാര്യം ഒരുക്കിയ സനുവാണ് അറസ്റ്റിലായത്. ഇയാള്‍ കൊല്ലം ശക്തികുളങ്ങര വള്ളക്കീഴ് സ്വദേശിയായ സ്വകാര്യ ബസ് ജീവനക്കാരനാണ്. രാജേഷിനെ കൊന്ന ക്വട്ടേഷന്‍ സംഘാംഗങ്ങളായ അലിഭായിയും അപ്പുണ്ണിയും കൊലപാതകത്തിനു മുമ്പു താമസിച്ചത് സനുവിന്റെ കൊല്ലത്തെ വീട്ടിലായിരുന്നു.

uploads/news/2018/04/206378/16.jpg

കൊലപാതകത്തിനു ശേഷം ആദ്യം എത്തിയതും ഇങ്ങേട്ടായിരുന്നു. രാജേഷിനെ കൊല്ലാന്‍ ഉപയോഗിച്ചു എന്നു കരുതുന്ന രണ്ട് വാളുകളും കണ്ടെടുത്തതോടെയാണ് അറസറ്റ് രേഖപ്പെടുത്തിയത്. സനുവും ക്വട്ടേഷന്‍ സംഘത്തിലെ ചിലരും സാത്താന്‍ ചങ്ക്‌സ് എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളാണ്.
uploads/news/2018/04/206378/17.jpg

ഈ ഗ്രൂപ്പിന്റെ ഒത്തുചേരല്‍ എന്ന പേരിലാണു കൊലപാതകത്തിനു മുമ്പ് ഇവര്‍ സനുവിന്റെ വീട്ടില്‍ താമസിച്ചത്. തുടര്‍ന്നു മടവൂരില്‍ എത്തി രാജേഷിന്റെ ദൈനംദിന കാര്യങ്ങള്‍ നീരിക്ഷിച്ചു. കൊലപ്പെടുത്താനുള്ള അവസാന പദ്ധതികള്‍ തയാറാക്കുന്നത് ഈ സമയത്താണ്. ഈ ഗൂഢലോചനയില്‍ അറസ്റ്റിലായിരിക്കുന്ന സനുവിനും പങ്കുണ്ട് എന്നു പോലീസ് പറയുന്നു.

Ads by Google
Thursday 05 Apr 2018 06.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW