Monday, May 21, 2018 Last Updated 1 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 06.26 PM

കണ്ണൂര്‍, കരുണ സ്വാശ്രയ ബില്‍: ബി.ജെ.പിയും സര്‍ക്കാരിനൊപ്പം; കുമ്മനം മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്

self financing bill

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ ബന്ധപ്പെട്ട വിവാദത്തില്‍ ബി.ജെ.പിയും സര്‍ക്കാര്‍ നിലപാടിനൊപ്പം. ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാ പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിന്റെ പകര്‍പ്പ്് പുറത്തുവന്നു. 2017 ജൂലൈ 12നാണ് കുമ്മനം, മുഖ്യമന്ത്രിക്ക് കത്തയച്ചത്.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ത്ഥികളുടെ പ്രവേശനം ക്രമപ്പെടുത്തി ഇന്നലെയാണ് സംസ്ഥാന സര്‍ക്കാര്‍ ബില്ല് പാസാക്കിയത്. എന്നാല്‍ ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍ നിയമസഭയില്‍ ഇല്ലായിരുന്നു. രാവിലെ സഭയില്‍ എത്തി ഒപ്പിട്ട ശേഷം അദ്ദേഹം പുറത്തേക്ക് പോകുകയായിരുന്നു.

കണ്ണൂര്‍, കരുണ വിഷയത്തില്‍ ഭരണ പ്രതിപക്ഷാംഗങ്ങള്‍ ഒരുമിച്ചാണ് ബില്ല് പാസാക്കിയത്. ഇതിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. വിവാദമുയര്‍ന്നതിന് പിന്നാലെ കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ 180 വിദ്യാര്‍ത്ഥികളേയും പുറത്താക്കണമെന്ന് സുപ്രീ കോടതി ഉത്തരവിട്ടിരുന്നു.

self financing bill

Ads by Google
Thursday 05 Apr 2018 06.26 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW