Tuesday, July 10, 2018 Last Updated 2 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 06.15 PM

സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സല്‍മാന് ശിക്ഷയില്‍ ഇളവ് ലഭിക്കണമായിരുന്നു: അസ്വസ്ഥത പ്രകടിപ്പിച്ച് ജയാ ബച്ചന്‍

Salman Khan’s conviction, Jaya Bachchan

ന്യൂഡല്‍ഹി: കൃഷ്ണമൃഗത്തെ വേട്ടയാടിക്കൊന്ന കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ചതിനെതിരെ ജയാ ബച്ചന്‍. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന സല്‍മാന്‍ ഖാന് ശിക്ഷയില്‍ ഇളവു ലഭിക്കണമായിരുന്നു എന്ന് ജയാ ബച്ചന്‍ തുറന്നടിച്ചു.

വളരെ അധികം സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആളാണ് അദേഹം അതിനാല്‍ തന്നെ വിധിയില്‍ തനിക്ക് വളരെയധികം മോശം തോന്നുന്നുവെന്നാണ് ജയാ ബച്ചന്‍ പറഞ്ഞത്. കുറ്റക്കാരനാണെന്ന് വിധിച്ചതിനു പിന്നാലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതിനാല്‍ ശിക്ഷയില്‍ ഇളവു വേണമെന്ന് സല്‍മാന്‍ ഖാന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വാദം തള്ളിയാണ് കോടതി അഞ്ചു വര്‍ഷത്തെ തടവും പിഴശിക്ഷയും വിധിച്ചത്.

ജോധ്പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സല്‍മാന്‍ ഖാന് അഞ്ചുകൊല്ലം തടവു ശിക്ഷ വിധിച്ചത്. സല്‍മാന്‍ ഖാന്‍ ഒഴികെയുള്ളവരെ കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 1998 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹം സാത്ത് സാത്ത് ഹേ എന്ന സിനിമയുടെ ചിത്രീകരണത്തിനായി എത്തിയപ്പോള്‍ ജോധ്പൂരില്‍ രാത്രി വേട്ടയ്ക്കിറങ്ങി കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നാണ് കേസ്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW