Monday, October 15, 2018 Last Updated 7 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 06.09 PM

കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ആരോഗ്യനില​ മോശം, ഉടന്‍ ശസ്ത്രക്രിയ നടത്തും എന്ന് റിപ്പോര്‍ട്ട്

uploads/news/2018/04/206375/14.jpg

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിക്കു വൃക്കരോഗം എന്നു റിപ്പോര്‍ട്ട്. ഉടന്‍ തന്നെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ്ക്കു വിധയമായേക്കുമെന്നും ആരോഗ്യസ്ഥിതി മോശമായതിനാല്‍ ലണ്ടനില്‍ അടുത്തയാഴ്ച നടക്കാനിരിക്കുന്ന വാര്‍ഷിക സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാനുള്ള യാത്ര ഒഴിവാക്കി എന്നും റിപ്പോര്‍ട്ട് ഉണ്ട്.

അണുബാധയോ മറ്റു ബുദ്ധിമുട്ടുകളോ ഉണ്ടാവാതിരിക്കാന്‍ പൊതുപരിപാടികളുടെ എണ്ണം കുറയ്ക്കണം എന്നും ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിരുന്നു. എന്നാല്‍ ജെയ്റ്റിലിയെ ഇതുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. 2014 ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ സമയത്ത് ജെയ്റ്റലി ഭാരം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്കു വിധയനായിരുന്നു. ഇതു കൂടാതെ പ്രമേഹരോഗവും ഇദ്ദേഹത്തെ അലട്ടുന്നുണ്ട്.

ഡല്‍ഹി എയിംസിലായിരിക്കും വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുക. മുന്‍കരുതല്‍ എന്ന നിലയ്ക്ക് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ ജെയ്റ്റിലിയുടെ വസതിയില്‍ എത്തി പരിശോധന നടത്തുന്നുണ്ട്. 65 കാരനായ അരുണ്‍ ജെയ്റ്റിലി ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാഗമാണ്. എങ്കിലും തിങ്കളാഴ്ച നടന്ന ചടങ്ങില്‍ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. ആരോഗ്യം മോശമായതിനാലാണ് ജെയ്റ്റി വരാതിരുന്നത് എന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

Ads by Google
Thursday 05 Apr 2018 06.09 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW