Tuesday, September 18, 2018 Last Updated 18 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 05.56 PM

സല്‍മാന്‍ അഴിക്കുള്ളില്‍; ബോളിവുഡിന്റെ അഞ്ഞൂറ് കോടി രൂപ വെള്ളത്തിലായി

Salman Khan, poaching case

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ നടന്‍ സല്‍മാന്‍ ഖാന്‍ അകത്തായതോടെ ബോളിവുഡിന് നഷ്ടം അഞ്ഞൂറ് കോടി രൂപ. കേസില്‍ സല്‍മാനെ ശിക്ഷിക്ക ജോധ്പൂര്‍ കോടതി അഞ്ച് വര്‍ഷത്തെ തടവുശിക്ഷയാണ് വിധിച്ചത്. മറ്റ് പ്രതികളായ ബോളിവുഡ് താരങ്ങള്‍ സെയ്ഫ് അലി ഖാന്‍, സൊണാലി ബന്ദ്ര, തബു എന്നിവരെ കോടതി വെറുതെവിട്ടു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സല്‍മാന്റെ ശിക്ഷ അഞ്ച് വര്‍ഷമായി ചുരുക്കിയത്.

ഇനി മേല്‍ക്കോടതിയില്‍ നല്‍കാവുന്ന അപ്പീല്‍ മാത്രമാണ് സല്‍മാന് മുന്നിലുള്ള ഏക പ്രതീക്ഷ. മേല്‍ക്കോടതി ശിക്ഷ റദ്ദാക്കിയില്ലെങ്കില്‍ അഞ്ഞൂറ് കോടി രൂപയുടെ ബോളിവുഡ് സിനിമാ പ്രോജക്ടുകള്‍ അവതാളത്തിലാകും. റേസ് 3, കിക്ക് 2, ദബാംഗ് 3, അലി അബ്ബാസ് സഫറിന്റെ പുതിയ ചിത്രം, സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിതയുടെ ഭര്‍ത്താവ് ആയൂഷ് ശര്‍മ്മയുടെ ആദ്യ ചിത്രമായ ലവോതാത്രി എന്നീ ചിത്രങ്ങളാണ് സല്‍മാന്‍ ഖാന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

ഈ ചിത്രങ്ങള്‍ മിക്കവയും 100-150 കോടി രൂപ ബജറ്റില്‍ നിര്‍മ്മിക്കുന്നവയാണ്. ലവോതാത്രി മാത്രമാണ് 70 കോടി ബജറ്റിലുള്ള ചിത്രം. പ്രസ്തുത ചിത്രങ്ങളുടെ ചിത്രീകരണം മുടങ്ങിയാല്‍ അഞ്ഞൂറ് കോടി രൂപ വെള്ളത്തിലാകും.

Ads by Google
Ads by Google
Loading...
TRENDING NOW