Thursday, September 20, 2018 Last Updated 2 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 05.46 PM

കരുത്തരെ പിന്തള്ളി സ്റ്റാറായി: 6138 കോടി മുടക്കി ക്രിക്കറ്റ് സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി

Star India, Cricket Broadcast Monopoly

ന്യൂഡല്‍ഹി: ക്രിക്കറ്റ് കളത്തില്‍ ഇനി സ്റ്റാര്‍ ഇന്ത്യ 'സ്റ്റാര്‍..'കരുത്തരെ പിന്തള്ളി ഇന്ത്യയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കി. 6138.1 കോടി രൂപയ്ക്കാണ് അഞ്ചു വര്‍ഷത്തേക്ക് ക്രിക്കറ്റ് സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്.

ഇതോടെ 2018 മുതല്‍ 2023 വരെ നടക്കുന്ന ഇന്ത്യയുടെ സ്വദേശത്തേയും, വിദേശത്തേയും എല്ലാ മത്സരങ്ങളുൃം സ്റ്റാര്‍ ഇന്ത്യയിലൂടെ കാണാനാകും. ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണവകാശം എന്നിവ ബിസിസിഐയില്‍ നിന്നാണ് സ്റ്റാര്‍ സ്വന്തമാക്കിയത്. സോണി ഉള്‍പ്പെടെയുള്ള കരുത്തരെയാണ് സ്റ്റാര്‍ ഇന്ത്യ പിന്തള്ളിയത്.

നേരത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സംപ്രേഷണാവകാശവും സ്റ്റാര്‍ ഇന്ത്യ നേടിയിരുന്നു. നിലവിലെ കരാറനുസരിച്ച് ഇന്ത്യയുടെ ഒരു മത്സരത്തിന് 60 കോടി രൂപ വീതമാണ് സംപ്രേഷണാവകാശത്തില്‍ ബോര്‍ഡിന് ലഭിക്കുന്നത്.

Ads by Google
Thursday 05 Apr 2018 05.46 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW