Monday, May 21, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 05.40 PM

കാണുമ്പോള്‍ ഇഷ്ടം തോന്നുന്ന എല്ലാ സ്ത്രീകളെയും സ്വന്തമാക്കണമെന്ന് ആഗ്രഹം, കല്ല്യാണ വീട്ടില്‍ നിന്നു സ്ത്രീകളുടെ ചിത്രങ്ങള്‍ എടുത്തു മോര്‍ഫ് ചെയ്തിരുന്ന യുവാവിനു മനോവൈകല്യം എന്നു പോലീസ്

uploads/news/2018/04/206372/13.jpg

കണ്ടാല്‍ ഇഷ്ടം തോന്നുന്ന മുഴുവന്‍ സ്ത്രീകളെയും സ്വന്തമാക്കണം എന്ന മനോവൈകല്യമാണു ഫോട്ടോ മോര്‍ഫിങ്ങ് കേസിലെ പ്രതി ബിബീഷിനെ ആ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചത്. വിവാഹ ചടങ്ങുകളില്‍ എടുക്കുന്ന ഫോട്ടോ ആല്‍ബത്തിലേയ്ക്കു മാറ്റാനായി എടുക്കുമ്പോള്‍ സുന്ദരിമാരുടെ ഫോട്ടോ പ്രത്യേകം ഫോള്‍ഡറിലാക്കി സൂക്ഷിക്കും. ഇതു കണ്ട് ആസ്വദിക്കുകയാണു ലക്ഷ്യം. ചിലരെ ഫോണില്‍ വിളിച്ച് ഇത്തരത്തില്‍ ഒരു ഫോട്ടോ കിട്ടിട്ടുണ്ട് എന്നും പറയും. അതില്‍ കുറച്ചു പേര്‍ തിരിച്ചു വിളിച്ച് ആശങ്കയോടെ കാര്യം അന്വേഷിക്കും ഇവരെയാണു ബിബീഷ് മുതലെടുത്തിരുന്നത്.

ഇതു കൂടാതെ സ്വന്തം മൊബൈലിലും ഇത്തരം ഫോട്ടോ എടുത്തു സൂക്ഷിക്കുന്ന പതിവ് ബിബീഷിനുണ്ടായിരുന്നു. സംഭവം വിവാദമായതോടെ ഇയാള്‍ വയനാട്ടിലേയ്ക്കു കടന്നിരുന്നു. പതിവായി ഉപയോഗിച്ചിരുന്ന സിം കാര്‍ഡ് ഭാര്യയെ ഏല്‍പ്പിച്ചായിരുന്നു യാത്ര. ഫോണ്‍ ഉപയോഗിക്കാതെയായിരുന്നു പല സ്ഥലങ്ങളിലൂടെയും പോയത്. പിന്നീട് ഭാര്യയുടെ ബന്ധു വീടായ ഇടുക്കി രാജമുടിയില്‍ എത്തുകയായിരുന്നു. ഇവിടെ ഒറ്റമുറി വീട്ടില്‍ താമസമാക്കി മറ്റൊരു നമ്പര്‍ ഉപയോഗിച്ച ഇയാള്‍ അഭിഭാഷനുമായി ബന്ധപ്പെട്ടു. ഈ വിവരം മനസിലാക്കിയ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ രാജമുടിയില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

Ads by Google
Thursday 05 Apr 2018 05.40 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW