Tuesday, December 11, 2018 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 05.18 PM

തട്ടിപ്പുകാരുടെ വിവരങ്ങള്‍ ലഭിക്കാന്‍ എളുപ്പമാകും, പക്ഷെ തട്ടിപ്പ് തടയാന്‍ ആധാറിനു ശേഷിയില്ല: കേന്ദ്രസര്‍ക്കാരിനെ തള്ളി വീണ്ടും സുപ്രീംകോടതി

Aadhaar,  Bank frauds, Supreme court

ന്യൂഡല്‍ഹി: ആധാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം തള്ളി വീണ്ടും സുപ്രീംകോടതി. ബാങ്ക് തട്ടിപ്പുള്‍പ്പെടെ രാജ്യത്തെ അനധികൃത ഇടപാടുകള്‍ തടയാനുള്ള ഒറ്റമൂലിയാണ് ആധാര്‍ എന്ന കേന്ദ്രവാദമാണ് കോടതി തള്ളിയത്. ആധാറിന്റെ പേരില്‍ ജനങ്ങളുടെ സ്വകാര്യതയില്‍ കടന്നുകയറുന്നതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രത്തിനെതിരെ കോടതി അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.

തട്ടിപ്പുക്കാരുടെ വിവരങ്ങള്‍ ലഭിക്കാന്‍ ആധാര്‍ എളുപ്പമാണ്. എന്നാല്‍ തട്ടിപ്പു തടയാന്‍ ആധാറിനു ശേഷിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആര്‍ക്കൊക്കയാണ് വായ്പകള്‍ കൊടുക്കുന്നതെന്നു ബാങ്കുകള്‍ക്ക് വ്യക്തമായ ധാരണയുണ്ടെന്നും അതിനാല്‍ തന്നെ ആധാര്‍ കൊണ്ടൊന്നും ഈ തട്ടിപ്പ് തടയാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

പ്രമുഖ വജ്രവ്യാപാരി നീരവ് മോദി, അമ്മാവനും വ്യാപാര പങ്കാളിയുമായ മൊഹുല്‍ ചോക്‌സി എന്നിവര്‍ ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13000 കോടി രൂപയും, റോട്ടോമാക് ഉടമ വിക്രം കോത്താരി വിവിധ ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പ എടുത്ത് തട്ടിപ്പ് നടത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് കോടതിയുടെ രൂക്ഷവിമര്‍ശനം.

Ads by Google
Ads by Google
Loading...
TRENDING NOW