Tuesday, September 25, 2018 Last Updated 6 Min 54 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 04.49 PM

സല്‍മാന്‍ ഇനി അഴിയെണ്ണും.... ഒടുവില്‍ ഫേസ്ബുക്കിന്റെ കുറ്റസമ്മതം... കോമണ്‍വെല്‍ത്ത് കൊയ്ത്ത് തുടങ്ങി... പ്രധാന വാര്‍ത്തകളിലൂടെ

uploads/news/2018/04/206366/salman.jpg

കൃഷ്ണമൃഗത്തെ വേട്ടയാടല്‍; സല്‍മാന്‍ ഖാന്‍ മാത്രം കുറ്റക്കാരന്‍; സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം എന്നിവരെ വെറുതെവിട്ടു

ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ 20 വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ വിധിയായി. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ മാത്രം കുറ്റക്കാരനാണെന്ന് ജോധ്പൂര്‍ വിചാരണ കോടതി വ്യക്തമാക്കി. അഞ്ചു വര്‍ഷം തടവുശിക്ഷയും 10,000 രൂപ പിഴയും ശിക്ഷിച്ചു. സല്‍മാന്‍ ഖാനൊപ്പം കുറ്റകൃത്യം നടക്കുന്ന സമയത്ത് വാഹനത്തിലുണ്ടായിരുന്ന സെയ്ഫ് അലി ഖാന്‍, തബു, സോണാലി ബിന്ദ്ര, നീലം കോത്താരി എന്നിവരെ കോടതി വെറുതെവിട്ടു. സല്‍മാന്‍ ഖാനുള്ള ശിക്ഷ വൈകാതെ പ്രസ്താവിക്കും. ആറു വര്‍ഷം വരെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് സല്‍മാന്‍ ഖാനെതിരെ ചുമത്തിയിരിക്കുന്നത്.

uploads/news/2018/04/206366/facebook.jpg

അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേംബ്രിജ് അനലറ്റിക്ക ചോര്‍ത്തിയെന്ന് ഫേസ്ബുക്ക്

ന്യൂഡല്‍ഹി: അഞ്ചരലക്ഷത്തിലധികം ഇന്ത്യക്കാരുടെ വിവരങ്ങള്‍ കേംബ്രിജ് അനലറ്റിക്ക ചോര്‍ത്തിയതായി സ്ഥിരീകരിച്ച് ഫേസ്ബുക്ക്. കേന്ദ്ര ഐടി മന്ത്രാലയത്തിനാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്ക് വിശദീകരണം നല്‍കിയത്. കോഗന്‍ എന്ന ആപ്ലിക്കേഷനിലൂടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. എല്ലാ രാജ്യങ്ങളിലുമായി മൊത്തം 8.70 കോടിയോളം ആളുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായും ഫേസ്ബുക്ക് നേരത്തേ അറിയിച്ചിരുന്നു. ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ന്നത് അമേരിക്കന്‍ ഉപഭോക്താക്കളുടേതാണ്.

uploads/news/2018/04/206366/chanu.jpg

ആദ്യദിനം വെള്ളിക്ക് പിന്നാലെ സ്വര്‍ണ്ണവും ; ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവിന് റെക്കോഡോടെ സ്വര്‍ണ്ണം

ന്യൂഡല്‍ഹി: ഗോള്‍ഡ്‌കോസ്റ്റില്‍ ഇന്ത്യയ്ക്ക് ആദ്യദിനം തന്നെ സ്വര്‍ണ്ണമെഡലും കഴുത്തില്‍ അണിയാന്‍ യോഗം. ഭാരോദ്വഹനത്തില്‍ നിന്നു തന്നെയാണ് ഇന്ത്യയുടെ രണ്ടാം മെഡലായി സ്വര്‍ണ്ണവും വന്നത്. 48 കിലോ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ മീരാഭായി ചാനുവാണ് സ്വര്‍ണ്ണം നേടിയത്. 2014 ലെ ഗെയിംസില്‍ വെള്ളി നേടി ഇന്ത്യയുടെ പ്രതീക്ഷാഭാരവുമായി ഓസ്‌ട്രേലിയയില്‍ എത്തിയ ചാനു അതൊന്നും തെറ്റിക്കാതെയായിരുന്നു മെഡല്‍പട്ടികയില്‍ സ്വര്‍ണ്ണനേട്ടം നടത്തിയത്.

uploads/news/2018/04/206366/sudani.jpg

നിര്‍മ്മാതാക്കളുമായുള്ള പ്രശ്‌നങ്ങള്‍ എല്ലാം തീര്‍ന്നു, കേരളം തീരെ വര്‍ണവിവേചനമില്ലാത്ത നാട്; സാമുവല്‍ റോബിന്‍സണ്‍

കോട്ടയം: പ്രതിഫലത്തെച്ചൊല്ലി നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം തീര്‍ന്നുവെന്ന് സുഡാനി ഫ്രം നൈജീരിയയിലെ നടന്‍ സാമുവല്‍ റോബിന്‍സണ്‍.നിര്‍മ്മാതാക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും പിന്നീട് മാന്യമായ പ്രതിഫലം ലഭിച്ചുവെന്നും തന്റെ പുതിയ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. നേരത്തെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തു.

uploads/news/2018/04/206366/benny.jpg

കണ്ണൂര്‍, കരുണ ബില്ലിന് പിന്നില്‍ കോടികളുടെ അഴിമതി; പ്രതിപക്ഷവും സംശയനിഴലില്‍: ബെന്നി ബെഹനാന്‍

തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട ബില്ലിന് പിന്നില്‍ കോടികളുടെ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. തിരക്കിട്ട് സര്‍ക്കാര്‍ ബില്ല് അവതരിപ്പിച്ചതിന് പിന്നില്‍ ഇടതുമുന്നണി സര്‍ക്കാരിലെ ഉന്നതര്‍ ഉള്‍പ്പെടുന്ന വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ ബില്ല് പാസാക്കാന്‍ സര്‍ക്കാരിനെ പിന്തുണച്ച പ്രതിപക്ഷത്തിന്റെ നടപടി ജനങ്ങള്‍ സംശയത്തോടെയാണ് കാണുന്നതെന്നും ബെന്നി പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്നി ബെഹനാന്‍ നിലപാട് വ്യക്തമാക്കിയത്.

Ads by Google
Thursday 05 Apr 2018 04.49 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW