Thursday, December 13, 2018 Last Updated 10 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 04.17 PM

കൂട്ടബലാത്സംഗത്തിനിരയായ 15 വയസുകാരി ഗര്‍ഭിണിയായി: പരാതി നല്‍കിയിട്ടും തിരിഞ്ഞുനോക്കാത്ത പോലീസിനെ ഞെട്ടിച്ചുകൊണ്ട് ചോരയിറ്റുന്ന ഭ്രൂണവുമായി പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍, അഴിഞ്ഞത് അതിക്രൂര പീഡനം

Raped minor, Madhya Pradesh, Foetus

ഭോപ്പാല്‍: കൂട്ടബലാത്സംഗത്തിനിരയായതിനെതുടര്‍ന്ന് ഗര്‍ഭിണിയായ 15 വയസുകാരി ചോരയിറ്റുന്ന ഭ്രൂണവുമായി പോലീസ് സ്‌റ്റേഷനില്‍. മധ്യപ്രദേശിലെ സാത്‌നയിലാണ് അതിക്രൂരമായ പീഡനകഥ പോലീസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടിയില്‍ നിന്ന് പുറംലോകമറിഞ്ഞത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായതിനു പിന്നാലെ പോലീസില്‍ പരാതി നല്‍കിയിരുന്നു. മുഖ്യപ്രതിയുടെ വിവരങ്ങള്‍ ഉള്‍പ്പെടെ ചേര്‍ത്ത് നല്‍കിയ പരാതിയില്‍ നിയമനടപടിയുണ്ടായില്ല. ബലാത്സംഗം നടന്ന് മാസങ്ങള്‍ക്കു ശേഷമാണ് പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ അമ്മയേയും കൂട്ടി ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് നാടകീയ സംഭവങ്ങള്‍ ഉണ്ടാകുന്നത്.

ആശുപത്രിയില്‍ പോകുന്നതിനിടയില്‍ കൂട്ടബലാത്സംഗം ചെയ്ത സംഘം ഇവരെ വഴിമധ്യേ തടഞ്ഞു. ആശുപത്രിയില്‍ പോകാന്‍ സമ്മതിക്കണമെന്ന് ഇവര്‍ കരഞ്ഞ് അപേക്ഷിച്ചതോടെ പെണ്‍കുട്ടിയെ മറ്റൊരു ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിച്ച് നിര്‍ബനധിച്ച് ഗര്‍ഭഛിദ്രത്തിനു വിധേയയാക്കുകയായിരുന്നു. ഇതു പുറത്തു പറഞ്ഞാല്‍ കൊന്നു കളയുമെന്ന് സംഘം ഭീഷണി മുഴക്കുകയും ചെയ്തു. ഗര്‍ഭഛിദ്രം നടത്തിയതിനു ശേഷം ഭ്രൂണം ഒരു കവറിലാക്കി വഴിയില്‍ ഉപേക്ഷിക്കാന്‍ ഡോക്ടര്‍ തന്നെ ഇവരുടെ പക്കല്‍ കൊടുത്തുവിടുകയായിരുന്നു. പിന്നാലെ ഇവര്‍ നേരെ സ്‌റ്റേഷനില്‍ എത്തുകയായിരുന്നു. ഭ്രൂണവുമായി പെണ്‍കുട്ടി എസ്പി ഓഫീസിലാണ്‌ള എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW