Sunday, May 20, 2018 Last Updated 31 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 04.12 PM

12 വിവാഹാലോചനകള്‍ മാറിപ്പോയി, നിശ്ചയിച്ചുറപ്പിച്ച ആ കല്ല്യാണവും മുടങ്ങി, എല്ലാത്തിനും കാരണം അയല്‍വക്കത്തെ സ്ത്രീയുടെ കൂടോത്രം: കലിമൂത്ത യുവാവ് അയല്‍വാസിയോടു ചെയ്തത്

uploads/news/2018/04/206361/11.jpg

റായ്പൂര്‍ : യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്നു. ഛത്തീസ്ഗഡിലെ റായ്പൂരിന് സമീപമുള്ള ഗ്രാമവാസിയായ പിന്റു എന്ന യുവാവാണ് തന്റെ അയല്‍വാസിയായ അമേരിക്ക പാട്ടീല്‍ എന്ന യുവതിയെ കൊലപ്പെടുത്തിയത്. വിവാഹം മുടക്കിയത് അയല്‍പക്കത്തെ യുവതി കൂടോത്രം ചെയ്തതാണെന്ന് സംശയിച്ചാണ് കൊലപ്പെടുത്തിയത്.

യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഷാള്‍ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച ശേഷം കുത്തി കൊല്ലുകയായിരുന്നു. നേരത്തെയും പിന്റുവിന്റെ വിവാഹം മുടങ്ങിയിട്ടുണ്ട്. പന്ത്രണ്ടോളം പെണ്‍കുട്ടികളോട് പിന്റു വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. ഇതെല്ലാം അയല്‍വാസിയായ യുവതിയുടെ കൂടോത്രം മൂലമാണെന്ന് പിന്റു വിശ്വസിച്ചു.

നിശ്ചയം കഴിഞ്ഞ ഒരു വിവാഹാലോചന കൂടി മുടങ്ങിയതോടെയാണ് ഇവരെ കൊല്ലാന്‍ പിന്റു തീരുമാനിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

Ads by Google
Thursday 05 Apr 2018 04.12 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW