Friday, December 14, 2018 Last Updated 14 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 04.05 PM

തൊട്ടതെല്ലാം പരാജയം, ഒടുവില്‍ തന്റെ പരാജയ കഥകള്‍ എല്ലാം ചേര്‍ത്തു വച്ച് അയാള്‍ ഒരു പുസ്തകം ഇറക്കി: 24 കാരനെ തേടിയെത്തിയത് വിജയം

uploads/news/2018/04/206358/10.jpg

ചന്തുവിനെപ്പോലെ കൈവച്ചിടത്തെല്ലാം പരാജിതനായിരുന്നെങ്കിലും കുട്ടിക്കാലം മുതലേ സാഹസികനായിരുന്നു ഋതുപര്‍ണ ശര്‍മ. ഒപ്പം കൂടിയ സുഹൃത്തുക്കള്‍ പലരും പല മേഖലകളിലും വിജയം കണ്ടപ്പോഴും ഋതുപര്‍ണയ്ക്ക് ഒന്നിലും വിജയം കാണാനായില്ല. ടേബിള്‍ ടെന്നിസ്, നാടകം, നെറ്റ്വര്‍ക്ക് മാര്‍ക്കറ്റിങ്, ഇവന്റ് മാനേജ്മെന്റ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, വിതരണ ബിസിനസ് എന്നിങ്ങനെ താത്പര്യം തോന്നിയ മേഖലകളിലേക്കെല്ലാം ഋതുപര്‍ണ ചെന്നെത്തി.

എംകോം പഠനത്തിനു ബെംഗളുരു ക്രൈസ്റ്റ് കോളജിലെത്തി. അവിടെ വച്ചാണ് ഋതുപര്‍ണയുടെ ജീവിതത്തിലെ വഴിത്തിരിവുണ്ടാകുന്നത്. പിന്നെക്കാണുന്നത് സമപ്രായക്കാരായ വിദ്യാര്‍ഥികള്‍ക്കു ക്ലാസെടുക്കുന്ന കോളജ് ലക്ചററായ ഋതുപര്‍ണയെയാണ്. എന്താണാ വഴിത്തിരിവെന്ന് അന്വേഷിച്ചെത്തുന്നവര്‍ക്കു മുന്നില്‍ തെളിയുക ഒരു ചെറിയ പുസ്തകമാണ്. തന്റെ ജീവിതാനുഭവങ്ങളും ജീവിതത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും ഒരു ബ്ലോഗിലേക്കു പകര്‍ന്നിട്ടതായിരുന്നു തുടക്കം. ബ്ലോഗ് മൂന്നര വര്‍ഷം പിന്നിട്ടപ്പോള്‍ സുഹൃത്തുക്കളിലൊരാളാണ് ഇവയെല്ലാം ചേര്‍ത്തൊരു പുസ്തകമിറക്കാന്‍ നിര്‍ദേശിച്ചത്.

വയനാട്ടിലേക്കു മൂന്നു ദിവസത്തെ യാത്ര പോയ ഋതുപര്‍ണ ദിവസം ആറു മുതല്‍ എട്ടു വരെ മണിക്കൂര്‍ ചെലവഴിച്ച് പുസ്തകമെഴുത്ത് പൂര്‍ത്തിയാക്കി.''ഇന്‍ ദ് റിഥം ഓഫ് സൈലന്‍സ് '' എന്ന പേരില്‍ തന്റെ 24-ാം വയസ്സില്‍ എഴുതിയ പുസ്‌കമാണ് എഴുത്തുകാരന്‍, അധ്യാപകന്‍ എന്ന ഇരട്ടപ്പദവി ഋതുപര്‍ണയ്ക്കു നേടിക്കൊടുത്തത്.

Ads by Google
Thursday 05 Apr 2018 04.05 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW