Saturday, December 15, 2018 Last Updated 2 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 04.03 PM

കയറിയപ്പോള്‍ മുതല്‍ ഭയത്തോടെ ഫോണില്‍ സംസാരിക്കുന്നു, കാര്യം തിരക്കിയ കെ എസ് ആര്‍ ടി സി കണ്ടക്ടറോട് 9-ാം ക്ലാസുകാരന്‍ പറഞ്ഞത്: കണ്ടക്ടറുടെ സമയോചിതമായ ഇടപെടല്‍ രക്ഷിച്ചത് ഒരു കൗമാരക്കാരനെ

uploads/news/2018/04/206357/9.jpg

മാവേലിക്കര : വീട് വിട്ടിറങ്ങിയ ഒന്‍പതാം ക്ലാസുകാരനെ കെഎസ്ആര്‍ടിസി കണ്ടക്ടറിന്റെ ഇടപെടലില്‍ വീട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാത്രി 8.30 നായിരുന്നു സംഭവം. മാവേലിക്കര കുറത്തികാട് സ്വദേശിയായ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് കൂട്ടുകാരുമൊത്ത് കളിക്കാന്‍ പോയിട്ട് താമസിച്ചു വന്നതിന് വീട്ടുകാര്‍ വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് വീട് വിട്ടിറങ്ങുകയായിരുന്നു. കെഎസ്ആര്‍ടിസി ഹരിപ്പാട് ഡിപ്പോയിലെ ബസ് കായംകുളത്ത് നിന്ന് 7.30 ഓടെ പുറപ്പെട്ടപ്പോള്‍ വിദ്യാര്‍ത്ഥിയും ബസില്‍ കയറിക്കൂടി.

ബസില്‍ കയറിയപ്പോള്‍ മുതല്‍ മൊബൈല്‍ ഫോണില്‍ ഭയപ്പാടോടെ സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ മന്‍സൂര്‍ കായംകുളം മുതല്‍ വിദ്യാര്‍ത്ഥിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇതിനിടയില്‍ ബസ് നങ്ങ്യാര്‍കുളങ്ങര ജംഗ്ഷനിലെ സിഗ്‌നല്‍ പോയിന്റില്‍ നിര്‍ത്തിയപ്പോള്‍ കുട്ടി ബസില്‍ നിന്നിറങ്ങിയോടാന്‍ ശ്രമിച്ചു. യാത്രക്കാരുടെ സഹായത്തോടെ കുട്ടിയെ പിടികൂടി ഹരിപ്പാട് ബസ് സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചതനുസരിച്ച് എത്തിയ ഹരിപ്പാട് പോലീസിന് കുട്ടിയെ കൈമാറി. തുടന്ന് ചോദ്യം ചെയ്യലില്‍ കുട്ടിയുടെ വീട്ടുകാരെ പോലീസ് വരുത്തി കുട്ടിയെ കൂടെ അയക്കുകയായിരുന്നു.

Ads by Google
Thursday 05 Apr 2018 04.03 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW