Saturday, May 19, 2018 Last Updated 0 Min 55 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 03.55 PM

ഒരു ദുരിത കാലം കടന്നുവരുന്നു

uploads/news/2018/04/206354/joythi050418a.jpg

ഗുരു ശുക്ര പരസ്പര ദൃഷ്ടിക്കാലമാണത്. ദാമ്പത്യ ജീവിതത്തിലും വ്യാപാരരംഗത്തും രാഷ്ട്രീയമേഖലയിലും അനര്‍ത്ഥങ്ങള്‍ വരുത്തുന്നതാണത്.

തുലാത്തില്‍ നില്‍ക്കുന്ന ഗുരുവും മാര്‍ച്ച് 26 (മീനമാസം 12) ന് മേടത്തില്‍ എത്തുന്ന ശുക്രനും പരസ്പര ദൃഷ്ടിയില്‍ ഏര്‍പ്പെടുന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്. മേടമാസം 6-ാം തീയതി (ഏപ്രില്‍ 19) അവസാനിക്കുന്നതാണ്. ഭാര്യ, ശയനം, വാഹനം, ആഭരണം, ലൗകിക സുഖങ്ങള്‍, കല, കായികം, ആഡംബരം, സ്ത്രീകള്‍, ഐശ്വര്യം, ജലം എന്നിവയുടെ കാരകത്വം ശുക്രനാണ്.

ബുദ്ധി, സ്‌നേഹം, ധനം, ഗുരുപ്രസാദം, ശരീരസൗന്ദര്യം, സന്തതികള്‍, അറിവ് ദേവാലയം, ഭരണം, ഭാഗ്യം എന്നിങ്ങനെ നിരവധി കാര്യങ്ങളുടെ കാരകത്വം ഗുരുവിനാണ്.

ഇവരുടെ പരസ്പരദൃഷ്ടി ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊക്കെ മങ്ങല്‍ ഉണ്ടാക്കും. ഗുരുവിന്റെയും ശുക്രന്റെയും പരസ്പര വിരോധം ഇരുവരുടെയും ഗുണങ്ങള്‍ തടയുന്നു.

കാര്‍ത്തിക, രോഹിണി, മകയിരം, ഉത്രം, ഉത്രാടം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി നക്ഷത്രക്കാരും, ശുക്ര, വ്യാഴ അപഹാരത്തിലുള്ളവരും രാജ്യഭരണാധികാരികളും ശ്രദ്ധിക്കേണ്ടതുണ്ട്.

ജ്യോതിഷന്‍ : രാജാജി കരുവാറ്റ
ഫോണ്‍: 8078829055

Ads by Google
Thursday 05 Apr 2018 03.55 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW