Tuesday, March 26, 2019 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 03.28 PM

കോട്ടും സ്യൂട്ടും അണിഞ്ഞു രാജകുമാരന്‍, 250 സ്യൂട്ട് മുറികളും 100 ആഢംബര മുറികളുമുള്ള ഹോട്ടല്‍ മൊത്തമായും വടകയ്ക്ക് എടുത്തു, ഹോട്ടലുകളിലെ ബോര്‍ഡില്‍ ഇംഗ്ലീഷ് മാറ്റി അറബി കൂടി ഉള്‍പ്പെടുത്തി: സൗദി രാജകുമാരന്‍ അമേരിക്ക സന്ദര്‍ശിച്ചത് ഇങ്ങനെ

uploads/news/2018/04/206349/7.jpg

ഹോളിവുഡ് താരങ്ങളെ പോലും ഞെട്ടിച്ചിരിക്കുകയാണ് അമേരിക്കന്‍ സന്ദര്‍ശനം നടത്തുന്ന സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. 16 നിലകളുള്ള അത്യാഡംബര ഹോട്ടലായ ലോസ് ആഞ്ചല്‍സിലെ ബവേര്‍ലി ഹില്‍സിലുള്ള ഫോണ്‍ സീസണ്‍സ് ഹോട്ടല്‍ മൊത്തം വാടകയ്ക്ക് എടുത്തതാണ് താരങ്ങള്‍ക്ക് അമ്പരപ്പായത്. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജാവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ വാര്‍ത്താപ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും ഒപ്പിയെടുക്കാനുള്ള മല്‍സരമാണ് നടക്കുന്നത്. അറബ് വേഷങ്ങള്‍ മാറ്റി കോട്ടും സൂട്ടും ധരിച്ചെത്തിയ സല്‍മാന്‍ രാജാവ് മുന്‍ ന്യൂയോര്‍ക്ക് മോയറുമായി കോഫി ഷോപ്പില്‍ സംസാരിച്ചിരിക്കുന്ന ചിത്രവും സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

സൗദിക്കാര്‍ താമസിക്കുന്ന മുറികളുടെ വാടക ഒരു രാത്രിക്ക് 10000 ഡോളര്‍ വരും. രാജകുമാരന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഹോട്ടലിലെ പല ബോര്‍ഡുകളും ഭാഷ മാറ്റിയിട്ടുണ്ട്. മൊത്തമായി ഇംഗ്ലീഷിലുള്ള ബോര്‍ഡുകള്‍ മാറ്റി അറബി കൂടി ഉള്‍പ്പെടുത്തി. സൗദി സംഘത്തിന്റെ സൗകര്യം കണക്കിലെടുത്താണിത്. 285 വിശാലമായ സ്യൂട്ട് റൂമുകളുണ്ട്. 185 ഗസ്റ്റ് റൂമുകളും 100 ആഡംബര മുറികളുമുള്ള ഹോട്ടലില്‍ ഒരു രാത്രിക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 625 ഡോളറാണ്. ഹോളിവുഡ് താരങ്ങളുടെയും അതിസമ്പന്നരുടെയും ഏറ്റവും പ്രിയപ്പെട്ട ഹോട്ടലാണിത്. ഹോളിവുഡിലെ വമ്പന്‍ താരങ്ങളില്‍ പലരും ഹോട്ടല്‍ ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഒരു മുറി പോലും ഒഴിവില്ലെന്നാണ് കിട്ടിയ വിവരം. എല്ലാ മുറികളും സൗദി സംഘത്തിനായി ബുക്ക് ചെയ്തതാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അമേരിക്കന്‍ സന്ദര്‍ശനം കഴിയുന്നത് വരെ ഹോട്ടലില്‍ ഒഴിവുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Ads by Google
Thursday 05 Apr 2018 03.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW