Thursday, February 14, 2019 Last Updated 9 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 03.33 PM

അരുണ്‍ ജെയ്റ്റ്‌ലി കിന്ഡി രോഗ ബാധിതന്‍; ശസ്ത്രക്രിയയ്ക്ക് വിധേയമായേക്കും

ഡല്‍ഹി എയിംസ് ആശുപത്രിയിലോ സിംഗപ്പൂരിലോ ആയിരിക്കും ശസ്ത്രക്രിയ. അണുബാധയേല്‍ക്കാനുള്ള സാധ്യത പരിഗണിച്ച് പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജെയ്റ്റ്‌ലിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായി 'മിറര്‍ നൗ' റിപ്പോര്‍ട്ട് ചെയ്യുന്നു.
Arun Jaitley

ന്യുഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കിഡ്‌നി രോഗ ബാധിതനാണെന്ന് റിപ്പോര്‍ട്ട്. വൈകാതെ അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായേക്കും. ഡല്‍ഹി എയിംസ് ആശുപത്രിയിലോ സിംഗപ്പൂരിലോ ആയിരിക്കും ശസ്ത്രക്രിയ. അണുബാധയേല്‍ക്കാനുള്ള സാധ്യത പരിഗണിച്ച് പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ജെയ്റ്റ്‌ലിക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയതായി 'മിറര്‍ നൗ' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉടന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകാനാണ് 65 കാരനായ ജെയ്റ്റ്‌ലിയോട് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജെയ്റ്റ്‌ലി ഇപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റ് അല്ലെങ്കിലും പരിപാടികളില്‍ നിന്നും മറ്റും വിട്ടുനില്‍ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ അദ്ദേഹം പാര്‍ലമെന്റില്‍ എത്തിയിട്ടില്ല. രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തിട്ടുമില്ല. എയിംസിലെ ഡോക്ടര്‍മാര്‍ വീട്ടിലെത്തിയാണ് ജെയ്റ്റ്‌ലിലെ പരിശോധിക്കുന്നത്. കിഡ്‌നി മാറ്റിവയ്ക്കല്‍ അടക്കമുള്ള ചികിത്സ വേണ്ടിവരുമോ എന്നും സംശയമുണ്ട്.

ഏറെക്കാലമായി പ്രമേഹ രോഗത്തിന് ചികിത്സയിലാണ് ജെയ്റ്റ്‌ലി. 2014ല്‍ വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയ്ക്ക് അദ്ദേഹം വിധേയനായിരുന്നു. ഇതിന്റെ പാര്‍ശ്വഫലമായിരിക്കാം ഇപ്പോള്‍ കിഡ്‌നിയെ ബാധിച്ചിരിക്കുന്നതെന്നും അഭിപ്രായമുണ്ട്. മുന്‍പ് ഹൃദശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW