Tuesday, March 26, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 03.16 PM

ഒന്നു പിഴച്ചാല്‍ എല്ലാം തകിടം മറിഞ്ഞേക്കാം, ചിലപ്പോള്‍ ലോകം തന്നെ ഇല്ലാതായേക്കാം: ഭൂമിയെ പുതപ്പിക്കാനൊരുങ്ങി ശാസ്ത്രലോകം

uploads/news/2018/04/206337/5.jpg

ആഗോളതാപനത്തില്‍ അറ്റകൈ പ്രയോഗവുമായി ഗവേഷകര്‍. ആഗോളതാപനത്തിനു കാരണക്കാരായ വികസിത രാജ്യങ്ങള്‍ തന്നെയാണ് ഇത്തരത്തില്‍ വന്‍തോതില്‍ ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതും. ഉത്തരവാദിത്തപ്പെട്ടവര്‍ തന്നെ അലംഭാവം ചെയ്യുമ്പോള്‍ ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ എന്തു ചെയ്യും? ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കാനുള്ള ആശയത്തിനു പിന്നാലെയാണ് വികസ്വര രാജ്യങ്ങളിലെ ഗവേഷകര്‍. രാസവസ്തുക്കള്‍ കൊണ്ട് അന്തരീക്ഷത്തില്‍ ഒരു നേര്‍ത്ത 'പാളിയുണ്ടാക്കി' സൂര്യപ്രകാശത്തിന്റെ വരവ് കുറയ്ക്കുക. Man made Sunshade എന്നാണ് അവര്‍ ഈ പാളിക്കു നല്‍കിയിരിക്കുന്ന വിശേഷണം. അഗ്‌നിപര്‍വത സ്‌ഫോടന സമയത്ത് അന്തരീക്ഷത്തിലേക്കു തള്ളപ്പെടുന്ന ചാരവും മറ്റും ഒരു നേര്‍ത്ത പാളിയായി അന്തരീക്ഷത്തില്‍ നാളുകളോളം തങ്ങിനില്‍ക്കാറുണ്ട്. സൂര്യപ്രകാശത്തെ തടയാന്‍ ശേഷിയുള്ള ഇവ ഭൂമിയില്‍ തണുപ്പു കൂട്ടാനും കാരണമാകുന്നു.

'നിയന്ത്രണവിധേയമായ' നിലയില്‍ ഭൂമിക്ക് ഒരു 'പുതപ്പ്' നല്‍കിയാല്‍ താപനില കുറയ്ക്കാനാകുമെന്നാണു ഗവേഷകരുടെ കണക്കുകൂട്ടല്‍. 'സോളര്‍ ജിയോഎന്‍ജിനീയറിങ്' എന്നാണ് ഈ പഠനത്തിനു നല്‍കിയിരിക്കുന്ന പേര്. അഗ്‌നിപര്‍വത സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടാകുന്ന 'ചാരക്കുട' കൃത്രിമമായി നിര്‍മിക്കുകയാണു ലക്ഷ്യം. നിലവില്‍ ഹാവാര്‍ഡ്, ഓക്‌സ്ഫഡ് പോലുള്ള സര്‍വകലാശാലകള്‍ സോളര്‍ ജിയോഎന്‍ജിനീയറിങ്ങില്‍ പഠനം നടത്തുന്നുണ്ട്. പക്ഷേ പഠനത്തിനു വേഗത കുറവാണ്. ഈ മേഖലയില്‍ ഗവേഷണവും ശക്തമാക്കാനാണു 12 ഗവേഷകരുടെ കൂട്ടായ്മയുടെ തീരുമാനം.
സോളര്‍ ജിയോ എന്‍ജിനീയറിങ് വരള്‍ച്ചയിലും മണ്‍സൂണിലും വെള്ളപ്പൊക്കത്തിലുമെല്ലാം എങ്ങനെ പ്രതികരിക്കുന്നുവെന്നാണ് ആദ്യം അറിയേണ്ടത്. പ്രോജക്ട് നടപ്പാക്കും മുന്‍പ് അതുണ്ടാക്കുന്ന തിരിച്ചടികള്‍ തിരിച്ചറിയണമെന്നു ചുരുക്കം. സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കുന്ന സള്‍ഫര്‍ കണികകളെ വിമാനങ്ങളില്‍ ആകാശത്ത് സ്‌പ്രേ ചെയ്യുന്ന രീതിയ്ക്കാണു പ്രഥമ പരിഗണന. ഇതു വിജയകരമായി നടപ്പാക്കാനാകുമോ എന്ന കാര്യത്തിലും ഉറപ്പില്ല: ഒന്നുകില്‍ ഇത് ഏറെ ഗുണപ്രദം, അല്ലെങ്കില്‍ എല്ലാം തകിടം മറിക്കുന്നത് എന്ന അവസ്ഥയിലാണു നിലവില്‍ കാര്യങ്ങള്‍.

സോളര്‍ ജിയോ എന്‍ജിനീയറിങ് സാമ്പത്തികപരമായും സാമൂഹികമായും ഉള്‍പ്പെടെ അസാധ്യമാണെന്നാണു ഐക്യരാഷ്ട്ര സംഘടന തന്നെ വിലയിരുത്തിയിരിക്കുന്നത്. ഒക്ടോബറില്‍ പുറത്തുവിടാനിരിക്കുന്ന, ആഗോള താപനം സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ, ചോര്‍ന്ന രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കാലാവസ്ഥ ക്രമം തെറ്റുമെന്നതാണ് യുഎന്നിന്റെ ഏറ്റവും വലിയ ആശങ്ക. ഒരിക്കല്‍ ആരംഭിച്ചു കഴിഞ്ഞാല്‍ പിടിച്ചു നിര്‍ത്താന്‍ പോലും പറ്റാത്ത വിധം അപകടമായി ഇതു മാറുമെന്നും യുഎന്‍ ഭയക്കുന്നു. ഇന്ത്യ, ബംഗ്ലദേശ്, ബ്രസീല്‍, ചൈന, ഇത്യോപ്യ, ജമൈക്ക, തായ്ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഈ ഗവേഷകര്‍ തയാറാക്കിയ റിപ്പോര്‍ട്ട് 'നേച്ചര്‍' ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോളര്‍ റേഡിയേഷന്‍ മാനേജ്‌മെന്റ് ഗവേണന്‍സ് ഇനിഷ്യേറ്റിവ് (എസ്ആര്‍എംജിഐ) എന്ന പദ്ധതിക്കു കീഴില്‍ ഗവേഷണത്തിനാണു നീക്കം. നാലു ലക്ഷം ഡോളറാണു പദ്ധതിക്കു കീഴില്‍ വകയിരുത്തിയിരിക്കുന്നത്. സോളര്‍ ജിയോ എന്‍ജിനീയറിങ്ങിന്റെ മികച്ച പ്രോജക്ട് റിപ്പോര്‍ട്ട് നല്‍കിയാല്‍ ഇതില്‍ നിന്നുള്ള ധനസഹായം ലഭ്യമാകും. ഫെയ്‌സ്ബുക് സഹസ്ഥാപകനായ ഡസ്റ്റിന്‍ മോസ്‌കോവിറ്റ്‌സും ഭാര്യ കാരി ടൂണയും ചേര്‍ന്നു നടത്തുന്ന ഓപണ്‍ ഫിലന്ത്രോപ്പി പ്രോജക്ടിനു കീഴിലായിരിക്കും എസ്ആര്‍എംജിഐയുടെ നടത്തിപ്പ്. പദ്ധതിയിലേക്ക് പ്രോജക്ടുകള്‍ക്കുള്ള അപേക്ഷ ക്ഷണിച്ചിരിക്കുകയാണിപ്പോള്‍.

Ads by Google
Thursday 05 Apr 2018 03.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW