Thursday, September 13, 2018 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 03.05 PM

5ജി നെറ്റ്വര്‍ക്ക് രൂപീകരിക്കാന്‍ റിലയന്‍സ് ജിയോ ഒരുങ്ങുന്നു

mukesh ambanis jio 20000 crore telecom tussle

റിലയന്‍സ് ജിയോ 20000 കോടി രൂപ സ്വരൂപിച്ച്‌ 5ജി നെറ്റ്വര്‍ക്ക് രൂപീകരിക്കാനുള്ള തെയ്യാറെടുപ്പിലാണ്. 4ജിയില്‍ നടപ്പിലാക്കിയ കുറഞ്ഞ തുകയ്ക്ക് കൂടുതല്‍ ഡാറ്റ എന്ന വിജയകരമായ ഫോര്‍മുല 5ജി രംഗത്തും പരീക്ഷിക്കാനുള്ള നീക്കത്തിലാണ് ജിയോ എന്നാണ് സൂചന. വരിക്കാരുടെ എണ്ണം വര്‍ധിച്ചതോടെ നെറ്റ്വര്‍ക്ക് വേഗത കുറഞ്ഞു എന്ന വ്യാപക പരാതിയും ഉയരുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായി കൂടുതല്‍ ടവറുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളും ജിയോ സ്ഥാപിക്കുമെന്നാണ് അറിയുന്നത്.

പുതിയ സേവനം നിലവില്‍ ജിയോ പ്രൈം അംഗത്വമുള്ള ഉപയോക്താക്കള്‍ക്കാണ് ലഭ്യമാകുക. ഈ പുതിയ സേവനങ്ങള്‍ക്ക് ഉപയോക്താക്കൾ അധിക പണം നല്‍കേണ്ടതില്ല. 99 രൂപ മുടക്കി ജിയോ പ്രൈം സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് അംഗത്വം എടുക്കാവുന്നതാണ്. പ്രൈം അംഗത്വത്തിന് കീഴില്‍ പുതിയ ആനുകൂല്യങ്ങള്‍ അവതരിപ്പിക്കാനും ജിയോ പദ്ധതിയിടുന്നുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW