Thursday, December 13, 2018 Last Updated 9 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 03.04 PM

35 കാരിയായ അധ്യാപികയുമായി മകള്‍ക്കു ബന്ധം, പല തവണ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു, ദേഷ്യം തോന്നിയ 21 കാരി സ്വവര്‍ഗാനുരാഗിയായ പങ്കാളിയുമായി ചേര്‍ന്ന് അമ്മയോടു ചെയ്തത്

uploads/news/2018/04/206332/4.jpg

അമ്മയെ മകള്‍ അടിച്ചുകൊന്നു. ഗാസിയാബാദിലാണ് സംഭവം. മകളെ സ്വവര്‍ഗാനുരാഗത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ച അമ്മയ്ക്കാണ് ദാരുണാന്ത്യം. അധ്യാപികയോടുള്ള സ്വവര്‍ഗ ബന്ധത്തിന് തടസ്സം നിന്നതിനാണ് അമ്മയെ മകള്‍ അടിച്ചു കൊന്നത്. അധ്യാപികയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ അമ്മ പലകുറി ഉപദേശിച്ചെന്നും ആ ദേഷ്യത്തിലാണ് താന്‍ കൃത്യം നടത്തിയതെന്നും പ്രതി പൊലീസിനോട് ഏറ്റുപറഞ്ഞിട്ടുണ്ട്. പക്ഷേ ഇതിന്റെ പേരില്‍ അമ്മ തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പ്രതി പറയുന്നു.

21 വയസ്സുകാരിയായ റാഷ്മി റാണ എന്ന പെണ്‍കുട്ടിയാണ് അമ്മ പുഷ്പ ദേവിയെ കൊലപ്പെടുത്തിയത്. 35 വയസ്സുകാരിയായ അധ്യാപിക നിഷ ഗൗതമുമായി റാഷ്മിക്ക് സ്വവര്‍ഗാനുരാഗമുണ്ടായിരുന്നു. ഇതു മനസിലാക്കിയ പുഷ്പ പല തവണ മകളെ വിലക്കി. ഇതില്‍ നിന്ന് മകളെ പിന്തിരിപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്തു. തന്റെ സ്വവര്‍ഗാനുരാഗത്തിന്റെ പേരില്‍ അമ്മ തന്നെ നിരന്തരം മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ചാണ് മകളും പങ്കാളിയും ചേര്‍ന്ന് പുഷ്പാ ദേവിയെ കൊലപ്പെടുത്തിയത്.

പുഷ്പയുടെ ഭര്‍ത്താവ് സതീഷ്‌കുമാര്‍ വീട്ടിലില്ലാതിരുന്ന ദിവസമാണ് പ്രതികള്‍ കൊലപാതകത്തിന് തിരഞ്ഞെടുത്തത്. റാഷ്മിയുടെ നിര്‍ദേശപ്രകാരം നിഷ വീട്ടിലെത്തുകയും പിന്നീട് ഇരുവരും ചേര്‍ന്ന് പുഷ്പാദേവിയെ ഇരുമ്പു ദണ്ഡുകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. സതീഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അമ്മയുടെ കൊലപാതകത്തിനു പിന്നില്‍ മകളാണെന്ന് കണ്ടെത്തിയത്. കൃത്യം നടത്തിയതിനു ശേഷം നാടുവിട്ടുപോകാനായി തയാറെടുത്ത ഇരുവരേയും ഗാസിയബാദ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Ads by Google
Thursday 05 Apr 2018 03.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW