Thursday, December 13, 2018 Last Updated 8 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 02.56 PM

സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിനു കോച്ച് കടിഞ്ഞാണിട്ടതിങ്ങനെ: കാരണം കേരള ബ്ലാസ്‌റ്റേഴ്‌സ്

 Satheevan Balan, Santhosh trophy team

14 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം തിരിച്ചുപിടിച്ച കേരള ടീമിനു കടിഞ്ഞാണിട്ട് കോച്ച് സതീവന്‍ ബാലന്‍. സന്തോഷ് ട്രോഫി ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച കേരള താരങ്ങള്‍ക്കായി വമ്പന്‍ ക്ലബുകള്‍ വല വിരിക്കാനുള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് താരങ്ങള്‍ക്ക് കോച്ച് കടിഞ്ഞാണിട്ടത്.

കളിക്കാര്‍ വലിയ ടീമുകളുടെ ഓഫറുകളില്‍ വിശ്വസിച്ച് ആദ്യം തന്നെ വമ്പന്‍ ക്ലബുകളിലേക്ക് ചേക്കേറരുതെന്നാണ് കോച്ച് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത്തരത്തില്‍ ആദ്യം തന്നെ വമ്പന്‍ ക്ലബുകളിലേക്ക് ചേകേറിയാല്‍ അത് താരങ്ങളുടെ ഭാവിയെ ബാധിക്കുമെന്നും കളിക്കാന്‍ അവസരമില്ലാതെയാകുമെന്നുമാണ് സതീവന്റെ പക്ഷം. നിലവില്‍ കേരള താരങ്ങളെല്ലാം ലക്ഷ്യം വെയ്ക്കുന്നത് കേരള ബ്ലാസ്‌റ്റേഴ്‌സും ഐലീഗിലെ മുന്‍നിര ക്ലബുകളുമാണ്.

തുടക്കത്തില്‍ തന്നെ ഇത്തരം വമ്പന്‍ ക്ലബുകളില്‍ ചേക്കേറി കഴിഞ്ഞാല്‍ അവര്‍ക്കു വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതെ കരിയറിനെ ബാധിക്കും. കഴിഞ്ഞ തവണ സന്തോഷ് ട്രോഫിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സഹല്‍ അബ്ദുള്‍ സമദിനേയും ജിഷ്ണു ബാലകൃഷ്ണനേയും സൂചിപ്പിച്ചാണ് കേരള കോച്ചിന്റെ ഉപദേശം. ഇരുവരും നിലവില്‍ ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളാണെങ്കിലും കളിക്കാന്‍ കാര്യമായ അവസരം ലഭിക്കുന്നില്ല.

Ads by Google
Ads by Google
Loading...
TRENDING NOW