Sunday, March 17, 2019 Last Updated 45 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 02.55 PM

ആരാധ്യയേ നോക്കാന്‍ വേലക്കാരുടെ ഒരു പട തന്നെ ഉണ്ടോ? ആരോപണങ്ങള്‍ക്ക് ഐശ്വര്യ റായി പറഞ്ഞ മറുപടി ഇങ്ങനെ

uploads/news/2018/04/206328/2.jpg

ആരാധ്യയാണ് ഇപ്പോള്‍ മുന്‍ലോക സുന്ദരി ഐശ്വര്യ റായിയുടെ ലോകം. അല്ലെങ്കിലും സെലിബ്രിറ്റികള്‍ക്കെന്താ ഒരു കുറവ് സൗന്ദര്യം സംരക്ഷിച്ച് വെറുതേയിരുന്നാല്‍ പോരെ. വീട്ടുകാര്യങ്ങള്‍ നോക്കാനും കുഞ്ഞുങ്ങളുടെ കാര്യങ്ങള്‍ നോക്കാനും ജോലിക്കാരുടെ ഒരു പട തന്നെയില്ലേയെന്ന് ചോദിക്കുന്നവരോട്, എന്നാല്‍ തന്റെ കാര്യം അങ്ങനെയല്ലെന്നാണ് ഐശ്വര്യ വെളിപ്പെടുത്തുന്നത്. വിവിധതരം അനുഭവങ്ങള്‍ മകള്‍ക്കു നല്‍കാനായി യാത്രകളിലും പാര്‍ട്ടികളിലുമെല്ലാം ഐശ്വര്യ ആരാധ്യയെ ഒപ്പം കൂട്ടാറുണ്ട്. പ്രസവശേഷം ശരീരത്തിനുണ്ടായ മാറ്റങ്ങളെ കാര്യമാക്കാതിരുന്ന താരത്തെ അവരുടെ ആരാധകരുള്‍പ്പെടേയുള്ളവര്‍ പഴിച്ചു. അഴകല്ല മാതൃത്വമാണ് വലുതെന്ന അവരുടെ നിലപാടിനെ പലരും ചോദ്യം ചെയ്തു. പിന്നീട് പൂര്‍വാധികം ശക്തിയോടെ അവര്‍ തന്റെ അഴകളവുകള്‍ തിരിച്ചുപിടിച്ചു. അപ്പോഴും അമ്മയുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ അവര്‍ തയാറായില്ല. ഈ അടുത്തു നടന്ന ഒരു ഗംഭീര ചടങ്ങിലാണ് ആരാധ്യയുടെ സെലിബ്രിറ്റി ഇമേജ് എത്രത്തോളമാണെന്ന് ലോകം മനസ്സിലാക്കിയത്.

uploads/news/2018/04/206328/1.jpg

മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകന്‍ ആകാശ് അംബാനിയുടെ വിവാഹനിശ്ചയച്ചടങ്ങില്‍ ആരാധ്യയ്ക്ക് പ്രത്യേക ക്ഷണമുണ്ടായിരുന്നു. കുട്ടിസെലിബ്രിറ്റിക്കുവേണ്ടി പാര്‍ട്ടിയില്‍ ഒരു സര്‍പ്രൈസ് ഒരുക്കിയാണ് നിത അംബാനി ആരാധ്യയെ ഞെട്ടിച്ചത്. വോഗ് മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇതിനെക്കുറിച്ച് തനിക്കു പറയാനുള്ള കാര്യങ്ങള്‍ ഐശ്വര്യ വെളിപ്പെടുത്തിയത്. എത്ര തിരക്കിലാണെങ്കിലും ആരാധ്യയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് താന്‍ തന്നെയാണെന്നും സഹായത്തിന് ഒരു നാനിയുണ്ടെന്നല്ലാതെ ആളുകള്‍ പറയുന്നതുപോലെ ആരാധ്യയെ നോക്കാനായി ഒരു സൈന്യമൊന്നും തന്റെ പിന്നാലെയില്ലെന്നും താരം പറയുന്നു. വേണമെങ്കില്‍ ഒരുപാടു സഹായികളെ എനിക്ക് തിരഞ്ഞെടുക്കാമായിരുന്നു പക്ഷേ ഞാന്‍ തിരഞ്ഞെടുത്തത് ഈ വഴിയാണ്. ആരാധ്യയാണ് എപ്പോഴും എന്നെ ബിസിയാക്കുന്നതെന്നും കുഞ്ഞിന്റെ കാര്യം സ്വയം നോക്കണമെന്ന തിരഞ്ഞെടുപ്പ് താന്‍ സ്വയം സ്വീകരിച്ചതാണെന്നും താരം പറയുന്നു. വിശ്രമമെന്തന്നറിയാതെ എപ്പോഴും ജോലികളില്‍ മുഴുകിയിരിക്കുന്ന സ്ത്രീകളോട് തന്റെയുള്ളില്‍ ബഹുമാനം മാത്രമാണുള്ളതെന്നും ക്ഷീണിച്ചുവെന്നു സ്വയം തോന്നുന്ന നിമിഷത്തിലാണ് ഒന്നിനും സമയം തികയാതെ വരുന്നതെന്നും ചെയ്യുന്ന കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തിയാല്‍ ഒരിക്കലും മനസ്സില്‍ മടുപ്പ് ബാധിക്കില്ലെന്നും മനക്കരുത്തില്‍ വിശ്വസിക്കുന്നയാളാണ് താനെന്നും ഐശ്വര്യ പറയുന്നു.
uploads/news/2018/04/206328/3.jpg

'ബി പോസിറ്റീവ് എന്നത് വെറുമൊരു രക്തഗ്രൂപ്പ് മാത്രമല്ലെന്ന് ഞാന്‍ ആരാധ്യയോടു പറയാറുണ്ട്. പോസിറ്റീവായി ജീവിതത്തെ നോക്കിക്കാണണമെന്നും ജീവിതത്തിലെ ഓരോ നിമിഷത്തേയും അനുഭവിക്കണമെന്നും ആ അനുഭവങ്ങളിലൂടെയാണ് ജീവിതം മുന്നോട്ടു പോകുന്നതെന്നും ഞാന്‍ മകളോട് പറയാറുണ്ട്'. 'കഴിഞ്ഞ വര്‍ഷത്തെ കാന്‍ ഫിലിംഫെസ്റ്റിവെല്ലില്‍ ഐശ്വര്യ പറഞ്ഞതിങ്ങനെ :- ഒരു സ്റ്റാര്‍ കിഡിന്റെ ജീവിതം എങ്ങനെയാണെന്ന് ആരാധ്യ ഇപ്പോള്‍ പഠിച്ചു കഴിഞ്ഞു. യാത്രകളിലും പാര്‍ട്ടികളിലും ഒപ്പം വന്നും പുതിയ ആളുകളേയും പുതിയ സ്ഥലങ്ങളേയുമൊക്കെ കണ്ടുകണ്ടാണ് അവള്‍ ജീവിതത്തെ മനസ്സിലാക്കിത്തുടങ്ങിയത്. ഒരിക്കലും അവള്‍ക്കരുകിലിരുന്ന് അമ്മയുടെ ജീവിതം ഇങ്ങനെയൊക്കെയാണെന്ന് അവള്‍ക്കു ഞാന്‍ പറഞ്ഞുകൊടുത്തിട്ടില്ല. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഒക്കെ കണ്ടും കേട്ടും അറിഞ്ഞുമാണ് അവള്‍ കാര്യങ്ങള്‍ മനസ്സിലാക്കിയത്' :- ഐശ്വര്യ പറയുന്നു. ഈയടുത്ത് ഐശ്വര്യയുടെ അഭിനയജീവിതത്തെ പ്രശംസിച്ചുകൊണ്ട് നടി രേഖയെഴുതിയ കത്തിലും അവര്‍ ആ വാചകം പ്രത്യേകമെടുത്തു പറഞ്ഞത്. അതു തന്നെയാണ് ലോകവും ഐശ്വര്യയോട് പറയാനാഗ്രഹിക്കുന്നത് ഐശ്വര്യാ നിന്നിലെ അമ്മയെയാണ് ഏറെയിഷ്ടം.

Ads by Google
Thursday 05 Apr 2018 02.55 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW