Thursday, August 16, 2018 Last Updated 4 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 02.42 PM

എസ്‍യുവി വില്പനയിൽ മഹീന്ദ്ര മുന്നിൽ

mahindra beats maruti suzuki in utility vehicles segment

എസ്യുവികളുടെ വില്പനയിൽ മഹീന്ദ്ര മാരുതിയെ പിന്തള്ളി മുന്നേറുന്നു. 67,805 യൂട്ടിലിറ്റി വാഹനങ്ങളാണ് ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിലെ കണക്ക് പ്രകാരം മഹീന്ദ്ര മൊത്തത്തിൽ വിറ്റഴിച്ചിരിക്കുന്നത്.സ്കോർപിയോ, ബൊലേറോ, XUV500, TUV300, KUV100 എന്നീ വാഹനങ്ങൾ ഇതിൽ ഉൾപ്പെടും. എന്നാൽ, ഈ നിരയിൽ മാരുതി വിറ്റഴിച്ചതാകട്ടെ 63,517 എസ്യു വികൾ മാത്രമാണ്.

മഹീന്ദ്ര വിൽപനയിൽ എട്ടു ശതമാനം വർധനവാണ് കൈവരിച്ചിരിക്കുന്നത്. മഹീന്ദ്രയുടെ വരാനിരിക്കുന്ന U321എംപിവിയും വിൽപ്പന കൈവരിക്കുന്നതിൽ കാര്യമായ സ്വാധീനം ചെലുത്തുമെന്നാണ് മഹീന്ദ്രയുടെ പ്രതീക്ഷ.

XUV700, XUV500 ഫേസ് ലിഫ്റ്റ്, സബ് 4 മീറ്റർ S201 എസ്യു വി, KUV100 എഎംടി എന്നിവയാണ് മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിക്കാൻ ഇരിക്കുന്ന വാഹനങ്ങൾ. പുതിയ എർടിഗയേയും വിറ്റാര ബ്രെസയുടെ പെട്രോൾ പതിപ്പിനെയുമാണ് മാരുതി വിപണിയിലെത്തിക്കുന്നതെന്നാണ് റിപ്പോർട്ട്.

Ads by Google
Ads by Google
Loading...
TRENDING NOW