Monday, September 24, 2018 Last Updated 7 Min 23 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 02.32 PM

K8 പ്ലസ് സ്മാർട്ട്ഫോണിന്‍റെ വിലക്കുറച്ച് ലെനോവോ

lenovo k8 plus price reduction rs 7999 in india specifications features

ലെനോവോ K8 പ്ലസ് സ്മാര്‍ട്ട്ഫോണിന്റെ വില വെട്ടി കുറച്ചു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ലെനോവോ K8 പ്ലസ് 3 GB റാം, 4 GB റാം വേരിയന്‍റുകളില്‍ വിപണിയിൽ എത്തിയത്. K8 പ്ലസ് 3GB റാം വേരിയന്‍റിന്‍റെ വിലയാണ് ഇപ്പോള്‍ ലെനോവോ കുറച്ചിരിക്കുന്നത്. 10,999 രൂപ വിലയിൽ എത്തിയ K8 പ്ലസിന് 7,999 രൂപയാണ് ഇപ്പോഴത്തെ വില.

ഇതോടൊപ്പം ആകർഷക ഓഫറുകളും ലെനോവോ ഒരുക്കിയിട്ടുണ്ട്. പ്രതിമാസം 2667 രൂപ മുതലുള്ള ഇഎംഐ തെരഞ്ഞെടുക്കാം. പഴയ ഫോൺ മാറ്റിയെടുക്കുമ്പോൾ 3,000 രൂപ അധിക കിഴിവ് ലഭിക്കും. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് മുഖേന വാങ്ങുന്നവർക്ക് 5 ശതമാനം വിലക്കിഴിവ് ഒരുക്കിയിട്ടുണ്ട്.

5.2 ഇഞ്ച് ഡിസ്പ്ലെ, ഒക്ടാകോര്‍ മീഡിയടെക് ഹെലിയോ P25 പ്രോസസര്‍, ആന്‍ഡ്രോയ്ഡ് 7.1.1 നുഗട്ട്, 13MP/5MP റിയര്‍ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 4000 mAh ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകള്‍.

Ads by Google
Thursday 05 Apr 2018 02.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW