Wednesday, July 04, 2018 Last Updated 23 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.58 PM

ബഹ്‌റൈനില്‍ വന്‍ എണ്ണ, പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി

uploads/news/2018/04/206324/petrol.jpg

മനാമ : ബഹ്‌റൈനില്‍ വന്‍ എണ്ണ, പ്രകൃതിവാതക നിക്ഷേപം കണ്ടെത്തി. ഏകദേശം 80 ബില്ല്യണ്‍ ബാരല്‍ എണ്ണയുടെ ഉറവിടമാണ് കണ്ടെത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശേഖരമാണ് ഇതെന്ന് എണ്ണ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി അറിയിച്ചു.

അതേസമയം, ഇപ്പോള്‍ കണ്ടെത്തിയ ശേഖരത്തില്‍ നിന്ന് എത്രമാത്രം ഇന്ധനം വേര്‍തിരിച്ചു കിട്ടുമെന്നതു സംബന്ധിച്ച് പഠനങ്ങള്‍ നടന്നു വരുന്നതേയുള്ളൂ. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും എണ്ണ ഉത്പാദനം തുടങ്ങാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

ബഹ്‌റൈനിലെ എണ്ണപ്പാടങ്ങളില്‍ നിന്നും നിലവില്‍ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ പല മടങ്ങ് ഇവിടെ നിന്നു കിട്ടുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എണ്ണ ശേഖരത്തിനൊപ്പം വന്‍ തോതില്‍ വാതക നിക്ഷേപവും ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

10 ട്രില്യണ്‍ ക്യുബിക് അടി മുതല്‍ 20 ട്രില്യണ്‍ ക്യുബിക് അടിവരെ പ്രകൃതി വാതക നിക്ഷേപം ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തല്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW