Wednesday, September 19, 2018 Last Updated 0 Min 9 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 02.11 PM

ലോകത്തെ ഏറ്റവും ചെറിയ ഗ്രാമം വില്‍പ്പനയ്ക്ക് ; 7450 ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള വില്ലേജിന് വില 2.3 ദശലക്ഷം ഡോളര്‍...!!!

uploads/news/2018/04/206323/village-1.jpg

ലോകത്തെ ഏറ്റവും മനോഹരമായ ചെറിയ ഗ്രാമം വില്‍പ്പനയ്‌ക്കെന്ന് കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുന്നുണ്ടോ? ലോകപ്രശസ്ത മിനിയേച്ചര്‍ ഗ്രാമമായ 'റോഡ്‌സൈഡ് അമേരിക്ക' യാണ് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. കഴിഞ്ഞ നൂറ്റാണ്ടിലെ അമേരിക്കന്‍ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായ പെന്‍സില്‍വാനിയയിലെ ഷാര്‍ട്‌സ്‌വില്ലിലെ ലോറന്‍സ് ഗിറിംഗറിന്റെ പ്രശസ്ത ചെറുഗ്രാമം 'റോഡ് സൈഡ് അമേരിക്ക' സഞ്ചാരികളുടെ വലിയ ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

ആധുനിക അമേരിക്ക നെയ്‌തെടുത്ത മുന്‍ഗാമികളുടെ ജീവിതം വരച്ചു കാട്ടുന്ന ചെറിയ നഗരങ്ങളും ബാര്‍ബര്‍ഷോപ്പുകളും ഫൗണ്ടനുകളും വിമാനങ്ങളും എല്ലാം മിനിയേച്ചര്‍ ഗ്രാമത്തിലുണ്ട്. 26 ഏക്കര്‍ പരന്നു കിടക്കുന്ന വിശാല ഇടത്തിന്റെ 7450 ചതുരശ്ര അടിയില്‍ തീര്‍ത്തിരിക്കുന്ന ചെറുരുപത്തിന് 2.3 ദശലക്ഷം ഡോളറാണ് വിലയിട്ടിരിക്കുന്നതെന്നാണ് കോമണ്‍വെല്‍ത്ത് റീയല്‍ എസ്‌റ്റേറ്റ് പറയുന്നത്. വാങ്ങാന്‍ ആള്‍ക്കാരെ തേടുമ്പോഴും ഈ അത്ഭുത ഇടം ഇപ്പോഴും ടൂറിസ്റ്റുകളുടെ വിസ്മയങ്ങളില്‍ ഒന്നായി സഞ്ചാരികള്‍ക്ക് തുറന്നിട്ടിരിക്കുകയാണ്.

uploads/news/2018/04/206323/village-3.jpg

1963 ല്‍ മരണത്തിന് കീഴടങ്ങിയ ഗിരംഗര്‍ 1935 മുതലാണ് പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി ചെറുഗ്രാമം തുറന്നുകൊടുത്തത്. ആദ്യ കാലത്ത് ഗിരിംഗറിന്റെ വീടിന്റെ തന്നെ ഒരു ഭാഗമായിരുന്ന ഈ മിനിയേച്ചര്‍ ഗ്രാമത്തിന് കാഴ്ചക്കാര്‍ കൂടുകയായിരുന്നു. ബാല്യകാലം മുതല്‍ സൂക്ഷിച്ചിരുന്ന കളിപ്പാട്ടങ്ങളെല്ലാം ഉപയോഗിച്ച് അസാധാരണമായ ഒരു മിനിയേച്ചര്‍ഗ്രാമം സൃഷ്ടിച്ച ഗിരിംഗര്‍ തുടക്കത്തിലെ കളി കാര്യമാകുന്നു എന്ന് കണ്ടതോടെ വീട്ടില്‍ നിന്നും മാറ്റുകയായിരുന്നു.

1940 കളില്‍ താന്‍ സൃഷ്ടിച്ച ഗ്രാമം വലുതായി വരുന്നു എന്ന് തിരിച്ചറിയാന്‍ തുടങ്ങിയതോടെ തൊട്ടടുത്ത് ഭൂമി വാങ്ങി തന്റെ കളക്ഷന്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു കെട്ടിടം തന്നെ പണിത് അതിനുള്ളിലാക്കി. മരണം വരെ ഗിരിംഗര്‍ തന്റെ മിനിയേച്ചര്‍ ഗ്രാമം വികസിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍ 50 വര്‍ഷമായി ആരും തൊടാത്ത നിലയില്‍ അങ്ങിനെതന്നെയാണ് ഇപ്പോള്‍. നിലവില്‍ ഇതിന്റെ ഉടമ കൊച്ചുമകള്‍ ഡൊളോറസ് ഹെയ്ന്‍സോണാണ്. ജീവിതം മുഴുവന്‍ മുത്തച്ഛന്‍ മിനിയേച്ചര്‍ കെട്ടിടങ്ങളും മരങ്ങളും നിര്‍മ്മിച്ചുകൊണ്ടിരുന്നെന്ന് നേരത്തേ ഒരു അഭിമുഖത്തില്‍ ഡൊളേറസ് പറഞ്ഞത്.

uploads/news/2018/04/206323/village-2.jpg

വീഞ്ഞപ്പെട്ടിയുടെ തടിപ്പൊളി കൊണ്ടാണ് ഗിരിംഗര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. മുത്തച്ഛന്‍ മരിച്ചതോടെ അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കായി നില നിര്‍ത്തുകയാണ് മക്കള്‍ ചെയ്തത്. ചെറുപ്പം മുതല്‍ മിനിയേച്ചര്‍ രൂപങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിരുന്നതിനാല്‍ 60 വര്‍ഷത്തെ ജീവിതത്തില്‍ ചെറുരൂപങ്ങളുടെ ഒരു വലിയ കളക്ഷന് ഉടമായി ഗിരിംഗര്‍ മാറി. ഒറിജിനലിനെ വെല്ലുന്ന കെട്ടിടങ്ങളും അനുബന്ധ ഉപകരണങ്ങളും കൊണ്ട് ലോകത്തെ ഏറ്റവും പ്രശസ്തവും അതിശയിപ്പിക്കുന്നതുമായ മിനിയേച്ചര്‍ ഗ്രാമമായി അത് മാറുകയായിരുന്നു.

ഇപ്പോള്‍ മിനിയേച്ചര്‍ കെട്ടിടങ്ങളുടെ ലോകത്തെ ഏറ്റവും മികച്ച കെട്ടിട നിര്‍മ്മാതാക്കളില്‍ ഒരാളാണ് ഗിരിംഗര്‍. നേരത്തേ സന്ദര്‍ശകര്‍ ബട്ടണ്‍ അമര്‍ത്തിയാല്‍ ഓടുന്ന ട്രെയിനുകളും ലൈറ്റുകളും മെക്കാനിക്കല്‍ സംവിധാനങ്ങളും ഉണ്ടായിരുന്നു.

Ads by Google
Thursday 05 Apr 2018 02.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW