Thursday, December 13, 2018 Last Updated 12 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.20 PM

ഒടുവില്‍ കമ്മാരന്‍ എത്തുന്നു: റിലീസ് ഡേറ്റ് ദിലീപ് പ്രഖ്യാപിച്ചു

uploads/news/2018/04/206317/dileep.jpg

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം കമ്മാരസംഭവത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 14ന് വിഷു റിലീസായിട്ട് ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. ഇന്നലെയായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിന്റെ സെന്‍സറിങ് നേരെത്ത പൂര്‍ത്തിയാക്കിയിരുന്നു. സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മൂന്നുമണിക്കൂര്‍ 2 മിനിറ്റ് ദൈര്‍ഘ്യമുണ്ട് സിനിമയ്ക്ക്.

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷം റിലീസ് തിയതി പ്രഖ്യാപിക്കുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചത്.

രാമലീലയ്ക്ക് ശേഷം ദിലീപ് നായകനായി എത്തുന്ന ചിത്രമാണ് കമ്മാരസംഭവം. പീരിഡ് ഡ്രാമ ചിത്രമായ കമ്മാരസംഭവം ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മ്മിക്കുന്നത്. തമിഴ് നടനായ സിദ്ധാര്‍ത്ഥും ചിത്രത്തില്‍ നിര്‍ണായകമായ വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

ചിത്രത്തിന്റെ ട്രെയ്‌ലറിനും ടീസറിനും ഫസ്റ്റ്‌ലുക്കിനുമൊക്കെ വലിയ സ്വീകരണമായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. കട്ട താടി വെച്ചുള്ള ദിലീപിന്റെ ലുക്കുകള്‍ എല്ലാം തന്നെ ക്ലിക്കാകുകയും ചെയ്തിരുന്നു.

Ads by Google
Thursday 05 Apr 2018 01.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW