Saturday, December 15, 2018 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.27 PM

മന്‍മോഹന്‍ സിങിന്റെ ജീവിതം സിനിമയാകുന്നു: ഫസ്റ്റ് ലുക്കില്‍ തന്നെ ഞെട്ടിച്ച് ബോളിവുഡിന്റെ സൂപ്പര്‍ താരം

uploads/news/2018/04/206308/anupam-kher.jpg

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ ജീവിത കഥ പറയുന്ന 'ദി ആക്‌സിഡെന്റല്‍ പപ്രൈം മിനിസ്റ്ററി'ന്റെ ഫസ്റ്റ് ലുക്ക് പുറത്തു വിട്ടു. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങായി എത്തുന്നത്. വിജയ് ഗുട്ടെ, മായങ്ക് തിവാരി എന്നിവര്‍ തിരക്കഥയൊരുക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് വിജയ് ഗുട്ടെയാണ്.

പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ സഞ്ജയ ബാറു ഇതേ പേരില്‍ 2014ല്‍ എഴുതിയ പുസ്തകമാണ് സിനിമയ്ക്കാധാരം. 2004ല്‍ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായ ശേഷമുള്ള ഒരു കാലഘട്ടമാണ് പുസ്തകത്തില്‍ പറയുന്നത്. ആ കാലയളവില്‍ മന്‍മോഹന്‍ സിങിന്റെ മാധ്യമ ഉപദേശകനും കൂടിയായിരുന്നു സഞ്ജയ ബാറു. സഞ്ജയ ബാറുവായി അക്ഷയ് ഖന്ന എത്തുമ്പോള്‍ സോണിയാ ഗാന്ധിയായി സുസെന്‍ ബര്‍നെറ്റ് എത്തുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കിന് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്്. കാഴ്ചയില്‍ പൂര്‍ണ്ണമായി മന്‍മോഹന്‍ സിങായി താദാന്മ്യം പ്രാപിച്ച അനുപം ഖേറിനെയാണ് കാണാന്‍ കഴിയുന്നത്.

Anupam Kher First Look as Dr Manmohan Singh in The Accidental Prime Minister.

A post shared by Viral Bhayani (@viralbhayani) on

അനുപം ഖേര്‍ അഭിനയിച്ച 'ദി ബോയ് വിത്ത് എ ടോപ് നോട്ട്' എന്ന ചിത്രത്തിന് മികച്ച സഹനടനുള്ള ബാഫ്ട നോമിനേഷന്‍ ലഭിച്ചിട്ടുണ്ട്. ബ്രിട്ടീഷ് സിനിമയിലെ മികവ് അംഗീകരിച്ചു കൊണ്ട് ബ്രിട്ടന്‍ നല്‍കുന്ന അവാര്‍ഡാണ് ബാഫ്ട. ഇതിനു പിന്നാലെയാണ് മന്‍മോഹന്‍ സിങ് എത്തിയത്.

Ads by Google
Thursday 05 Apr 2018 12.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW