Thursday, December 13, 2018 Last Updated 3 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.21 PM

ആദ്യദിനം വെള്ളിക്ക് പിന്നാലെ സ്വര്‍ണ്ണവും ; ഭാരോദ്വഹനത്തില്‍ മീരാഭായി ചാനുവിന് റെക്കോഡോടെ സ്വര്‍ണ്ണം

uploads/news/2018/04/206305/chanu.jpg

ന്യൂഡല്‍ഹി: ഗോള്‍ഡ്‌കോസ്റ്റില്‍ ഇന്ത്യയ്ക്ക് ആദ്യദിനം തന്നെ സ്വര്‍ണ്ണമെഡലും കഴുത്തില്‍ അണിയാന്‍ യോഗം. ഭാരോദ്വഹനത്തില്‍ നിന്നു തന്നെയാണ് ഇന്ത്യയുടെ രണ്ടാം മെഡലായി സ്വര്‍ണ്ണവും വന്നത്. 48 കിലോ വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ മീരാഭായി ചാനുവാണ് സ്വര്‍ണ്ണം നേടിയത്.

2014 ലെ ഗെയിംസില്‍ വെള്ളി നേടി ഇന്ത്യയുടെ പ്രതീക്ഷാഭാരവുമായി ഓസ്‌ട്രേലിയയില്‍ എത്തിയ ചാനു അതൊന്നും തെറ്റിക്കാതെയായിരുന്നു മെഡല്‍പട്ടികയില്‍ സ്വര്‍ണ്ണനേട്ടം നടത്തിയത്.

സ്നാച്ചില്‍ 80 കിലോ ഭാരം ഉയര്‍ത്തിയ ചാനു രണ്ടാം ശ്രമത്തില്‍ 84 കിലോയും മൂന്നാമത്തെ ശ്രമത്തില്‍ 86 കിലോയും ഉയര്‍ത്തി. പിന്നീട് 103,107,110 കിലോ ഭാരവും ഉയര്‍ത്തി പുതിയ ഗെയിംസ് റെക്കോഡും സ്ഥാപിച്ചു. ഇതോടെ ഭാരോദ്വഹനത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യ സ്വര്‍ണ്ണം നേടിയ കര്‍ണ്ണം മല്ലേശ്വരിയുടെ പിന്മുറക്കാരിയാകാനും ചാനുവിന് കഴിഞ്ഞു.

ആദ്യ ദിനം തന്നെ ഇന്ത്യ മെഡല്‍ പട്ടികയില്‍ ഒരു സ്വര്‍ണ്ണവും ഒരു വെള്ളിയും കുറിച്ചു. നേരത്തേ 56 കിലോ വിഭാഗത്തില്‍ ഗുരുരാജ ഇന്ത്യയ്ക്ക് വെള്ളി നേടിയിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW