Wednesday, September 19, 2018 Last Updated 7 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 11.26 AM

അവന് ആ വേഷം കൊടുക്കേണ്ടന്ന് മമ്മൂക്ക പറഞ്ഞു, പിന്നീടാണ് സത്യം മനസ്സിലായത്: മമ്മൂട്ടിയെക്കുറിച്ച് കൊല്ലം അജിത്ത് പറഞ്ഞത്

uploads/news/2018/04/206285/ajith.jpg

മലയാള സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു കൊല്ലം അജിത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അജിത്ത് മമ്മൂട്ടിയെക്കുറിച്ച് ഒരു കുറിപ്പ് എഴുതിയിരുന്നു. 'പൂവിനു പുതിയ പൂന്തെന്നല്‍' എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയില്‍ ഒരു അജിത്തിന് ആ വേഷം കൊടുക്കേണ്ടയെന്ന് മമ്മൂട്ടി പറഞ്ഞതായി അറിഞ്ഞുവെന്ന് അജിത്ത് ആ കുറിപ്പില്‍ പറയുന്നു. അതിരാവിലെ എഴുന്നേറ്റ് ആ വേഷം ചെയുന്നതിനു റെഡി ആയ അവസരത്തിലാണ് അജിത്ത് ഇതു അറിഞ്ഞത്. മണിയന്‍ പിള്ള രാജുവാണ് ഇക്കാര്യം അജിത്തിനെ അറിയിച്ചത്.

വേദനയോടെ അന്ന് അജിത്ത് മടങ്ങി. അജിത്തിന്റെ മനസ് വിഷമിച്ച കാര്യം അന്ന് അഞ്ചു സിനിമകളില്‍ നായക വേഷത്തില്‍ അഭിനയിക്കുന്ന മമ്മൂട്ടിയെ കൊച്ചിന്‍ ഹനീഫ അറിയിച്ചു. വിവരം അറിഞ്ഞ മമ്മൂട്ടി രാത്രി തന്നെ അജിത്തിനെ തേടി ഉദയ സ്റ്റുഡിയോയിലേക്ക് വന്നു. ഉറങ്ങി കിടിന്ന അജിത്തിനെ വിളിച്ച് ഉണര്‍ത്തി മമ്മൂട്ടി സംസാരിച്ചു.

'ഞാന്‍ നിന്റെ നന്മക്ക് വേണ്ടീട്ടാണ് ആ വേഷം നീ ചെയ്യണ്ട എന്ന പറഞ്ഞത്. നിനക്ക് അഭിനയിക്കാന്‍ അറിയാം അതിനു വേണ്ടതെല്ലാം ഉണ്ട് . ഈ തല്ലു കൊള്ളുന്ന വേഷം നീ ചെയ്താല്‍ ജീവിതകാലം മുഴുവന്‍ സിനിമയില്‍ തല്ലുകൊള്ളേണ്ടി വരും. അതുകൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. ഓര്‍ക്കുമ്പോള്‍ എത്ര സത്യമായിരുന്നു മമ്മൂക്ക പറഞ്ഞത്. അതില്‍ നിന്ന് ഇതുവരെയും എനിക്ക് മോചനം ലഭിച്ചിട്ടില്ല.

മലയാളത്തിലെ വലിയ സംവിധായകന്‍ ജോഷി സാറിനെ സ്വന്തം കാറില്‍ കൊണ്ടുപോയാണ് മമ്മൂക്ക എനിക്ക് പരിചയപ്പെടുത്തി തന്നത്. തുടര്‍ന്ന് ജോഷിയേട്ടന്റെ നിരവധി സിനിമകളില്‍ എനിക്ക് അഭിനയിക്കാന്‍ കഴിഞ്ഞത്. ഇതാണ് മമ്മൂക്കയുടെ മനസ്സ്. അടുത്തറിയുന്നവര്‍ക്ക് മാത്രമേ അതിന്റെ വില അറിയൂ. കഴിവുള്ള കലാകാരന്മാരെ അംഗീകരിക്കാനുള്ള മനസ്സ്.

വെളിപ്പെടുത്താന്‍ ഇഷ്ടപ്പെടാത്ത ഒരുപാട് സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യുന്ന ഒരു വലിയ മനുഷ്യന്‍ കൂടിയാണ് മമ്മൂക്ക. എത്ര എഴുതിയാലും തീരില്ല ആ മനുഷ്യനെക്കുറിച്ച്.' അജിത്ത് കുറിച്ചു.

35 വര്‍ഷത്തിലധികമായി സിനിമാ രംഗത്ത് സാന്നിധ്യമായിരുന്നു കൊല്ലം അജിത്ത്. 500ലേറെ ചിത്രങ്ങളില്‍ നടനായി വേഷമിട്ട അജിത്ത് വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. പദ്മരാജന്‍ സംവിധാനം ചെയ്ത 'പറന്ന് പറന്ന് പറന്ന്' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച അജിത്ത് കരിയറില്‍ ഏറിയ പങ്കും അവതരിപ്പിച്ചത് വില്ലന്‍ വേഷങ്ങളിലായിരുന്നു.

സിനിമയ്ക്കു പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അജിത്ത് വേഷമിട്ടു. കൈരളി വിലാസം ലോഡ്ജ്, പാവക്കൂത്ത്, വജ്രം, കടമറ്റത്ത് കത്തനാര്‍, സ്വാമി അയ്യപ്പന്‍ എന്ന സീരിയലുകളിലെ അജിത്തിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 'കോളിംഗ് ബെല്‍' എന്ന സിനിമയിലൂടെ സംവിധാന രംഗത്തും അജിത്ത് ചുവടു വെച്ചിരുന്നു. ഭാര്യ: പ്രമീള, മക്കള്‍: ഗായത്രി, ശ്രീഹരി

Ads by Google
Thursday 05 Apr 2018 11.26 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW