Tuesday, September 18, 2018 Last Updated 43 Min 33 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 08.46 AM

വീട്ടില്‍ നിന്ന് മുങ്ങി, പൊങ്ങിയത് സല്‍മാന്‍ഖാന്റെ വീട്ടില്‍, മതില്‍ ചാടികടക്കാന്‍ ശ്രമം: 15കാരിക്ക് സംഭവിച്ചത്

uploads/news/2018/04/206259/salman.jpg

മുംബൈ: സല്‍മാന്‍ ഖാനോടുള്ള ആരാധന നിറഞ്ഞു കവിഞ്ഞതോടെ അദ്ദേഹത്തെ കാണാന്‍ മധ്യപ്രദേശിലെ ഗ്രാമത്തില്‍ നിന്ന് മുംബൈയിലേയ്ക്ക് കൗമാരക്കാരിയുടെ സാഹസിക യാത്ര. വീട്ടില്‍ നിന്ന് ഒളിച്ചു കടന്ന പെണ്‍കുട്ടി ഒടുവില്‍ സല്‍മാന്റെ ബാന്ദ്രയിലെ വീടിന് മുന്നിലെത്തി. ഗേറ്റിലൂടെ കടക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യില്‍പ്പെട്ടു. സല്‍മാന്‍ വീട്ടിലില്ലെന്ന് പറഞ്ഞിട്ടും പെണ്‍കുട്ടി മടങ്ങാന്‍ തയ്യാറായില്ല.

ഒടുവില്‍ തല്‍ക്കാലം പിന്മാറിയ പെണ്‍കുട്ടി കണ്ണുവെട്ടിച്ച് മതില്‍ ചാടികടക്കാന്‍ ശ്രമിച്ചു. വീടിന്റെ രണ്ടാമത്തെ നിലയിലേയ്ക്ക് കടക്കാനായിരുന്നു ശ്രമം. എന്നാല്‍ രണ്ടാമത്തെ ശ്രമവും വിജയം കണ്ടില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ പോലീസിനെ വിവരമറിയിക്കുകയും ചെയ്തു. പോലീസെത്തിയപ്പോള്‍ സല്‍മാനെ കാണാതെ പോകില്ലെന്ന് വാശിപിടിച്ചു. കുട്ടിയെ അനുനയിപ്പിച്ച് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു പോവുകയും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു.

ഭോപ്പാലിലെ ബെരാസ്യ ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് പെണ്‍കുട്ടി വന്നിരിക്കുന്നതെന്ന് ആധാറില്‍ നിന്ന് മനസ്സിലായി. ഉടന്‍ വീട്ടുകാരെ വിവരമറിയിക്കുകയും നേരിട്ട് വന്ന് കൂട്ടിക്കൊണ്ടു പോകണമെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിÿക്ക് വീട്ടിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഒരുക്കി കൊടുത്തു.

Ads by Google
Thursday 05 Apr 2018 08.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW