Monday, March 11, 2019 Last Updated 11 Min 4 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 07.21 AM

രാജേഷിനെ കൊലപ്പെടുത്തിയ അലിഭായി ശേഷം ഒരു പോലീസ് ഉന്നതനെയും വിളിച്ചു ; ക്വട്ടേഷന്‍ നിര്‍വ്വഹിച്ചത് ആത്മസുഹൃത്ത് സത്താറിന് വേണ്ടി

uploads/news/2018/04/206247/alibhai.jpg

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യകണ്ണിയായ സാലിഹ് ബിന്‍ ജലാലി(അലിഭായി)നു പോലീസ് ഉന്നതരുമായി ബന്ധമുണ്ടെന്നു രഹസ്യറിപ്പോര്‍ട്ട്. കൊലപാതകത്തെക്കുറിച്ച് വിവരം കിട്ടിയ ഉടന്‍ ഒരു ഉന്നത ഉദ്യോഗസ്ഥനെ പോലീസ് കണ്‍ട്രോള്‍ റൂമില്‍നിന്നു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം ഫോണെടുക്കാത്തതു ദുരൂഹത ഉണര്‍ത്തുന്നു.

അദ്ദേഹത്തിനുള്ള കോള്‍ െഡെവേര്‍ട്ട് സംവിധാനത്തില്‍ ലാന്‍ഡ് ഫോണിലേക്കാണു പോയത്. അതാരും അറ്റന്‍ഡ് ചെയ്തില്ല. അതിനാല്‍, പുലര്‍ച്ചെ നടന്ന കൊലപാതകവിവരങ്ങള്‍ ഉന്നതനെ െകെയോടെ അറിയിക്കാനുമായില്ല. ഇക്കാരണത്താല്‍, പ്രതികളുടെ നീക്കം മനസിലാക്കി നടപടിയെടുക്കാന്‍ പോലീസിനായില്ല. ഈ സാഹചര്യം മുതലെടുത്തു അലിഭായിക്കും സംഘത്തിനും കൃത്യം നിര്‍വഹിച്ചശേഷം വേഗം ജില്ലവിട്ടു പോകാനായി. ഇതേക്കുറിച്ച് ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നതന്റെ വീഴ്ച രഹസ്യമാക്കിവയ്ക്കാനും അണിയറയില്‍ നീക്കമുണ്ട്.

സിനിമയിലും മറ്റും ധാരാളം വി.ഐ.പി. ബന്ധങ്ങളുള്ള അലിഭായി അത് ഉപയോഗിച്ചാണു വിദേശത്തേക്കു കടന്നത്. ഷാജി െകെലാസ് സംവിധാനം ചെയ്ത അലിഭായി എന്ന സിനിമയിലെ കഥാപാത്രത്തെ സ്വന്തം പേരിനോടു ചേര്‍ത്തു പ്രചരിപ്പിക്കുകയായിരുന്നു സാലിഹ്. തന്റെ ആത്മമിത്രമായ പത്തിരി സത്താറിനുവേണ്ടി കൃത്യം ആസൂത്രണം ചെയ്തതായി പോലീസ് സംശയിക്കുന്നു.

രാജേഷുമായി അടുപ്പമുണ്ടായിരുന്ന നൃത്താധ്യാപികയുടെ ഭര്‍ത്താവാണ് ഓച്ചിറക്കാരന്‍ സത്താറെന്ന് പോലീസ് പറയുന്നു. തന്റെ ജിംേനഷ്യത്തിലെ ട്രെയിനറായ അലിഭായിയെ കേരളത്തിലേക്ക് അയച്ച് ദൗത്യം നടത്തി തിരിച്ചു സുരക്ഷിതമായി ഖത്തറിലേക്കു മടക്കിയെത്തിച്ചതും സത്താറാണെന്ന് പോലീസ് കണ്ടെത്തി.ഓച്ചിറ കൊച്ചുമുറിയില്‍ ലോറി ഡ്രൈവറായിരുന്ന സത്താര്‍, വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഖത്തറിലെത്തിയത്. അവിടെ നൃത്താധ്യാപികയുടെ സ്‌കൂളില്‍ ഡ്രൈവറായി ജോലി ചെയ്യുമ്പോഴാണ് ആലപ്പുഴക്കാരിയുമായി പ്രണയത്തിലാകുന്നത്. പിന്നീട് നൃത്താധ്യാപികയെ വിവാഹം കഴിക്കുകയും വ്യവസായസാമ്രാജ്യം കെട്ടിപ്പടുക്കുകയും ചെയ്തു. ഓച്ചിറയില്‍ വിവിധ ഇടങ്ങളില്‍ സ്ഥലം വാങ്ങിക്കൂട്ടി.

തുടര്‍ന്ന് നാട്ടിലെ സുഹൃത്തായ സ്‌െകെലാബ് അലിഭായിയെ ഖത്തറിലേക്ക് കൊണ്ടുവന്ന് ജിംനേഷ്യത്തില്‍ ട്രെയിനറാക്കി. ഇടക്കാലത്ത് ഖത്തറിലെത്തിയ രാജേഷുമായി യുവതി അടുപ്പത്തിലായി. വന്‍തുക ഇയാളുടെ പേരില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. അതിനാല്‍, തന്റെ ഭാര്യയുമായി ബന്ധമുള്ള രാജേഷിനെ കൊലപ്പെടുത്താന്‍ സത്താര്‍ തീരുമാനിക്കുകയായിരുന്നു. സുഹൃത്തിന്റെ കുടുംബജീവിതം തകര്‍ത്തതിനു സാലിഹിനും സുഹൃത്തുക്കള്‍ക്കും ജോക്കിയോടു ദേഷ്യമുണ്ടായിരുന്നു.

സാലിഹ് തന്റെ പരിചയക്കാരനായ കായംകുളം സ്വദേശി അപ്പുണ്ണിയുടെ സഹായത്തോടെ രണ്ടു പേരെ കൂടി സംഘത്തില്‍ കൂട്ടി. കായംകുളം സ്വദേശികളായ ഇവര്‍ ഉള്‍പ്പെടെ നാലുപേര്‍ പോലീസ് കസ്റ്റഡിയിലാണ്. ബാക്കിയുള്ള രണ്ടു പേരില്‍ ഒരാള്‍ കാര്‍ ഉടമസ്ഥനും മറ്റൊരാള്‍ കാര്‍ വാടകയ്‌ക്കെടുത്ത ആളുമാണ്.ഓച്ചിറയിലെ സാധുകുടുംബത്തിലെ അംഗങ്ങളായിരുന്ന സാലിഹും സത്താറും ഗള്‍ഫിലെത്തിയതിനു ശേഷം നാട്ടില്‍ പലയിടത്തും ആഡംബരവീടുകളും വസ്തുക്കളും വാങ്ങിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW