Friday, December 14, 2018 Last Updated 16 Min 57 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 02.14 AM

മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇന്ന്‌ അഭിഷിക്‌തനാകും

uploads/news/2018/04/206240/re3.jpg

കൊച്ചി/ചെറുതോണി: സിറോ മലബാര്‍ സഭാ ഇടുക്കി രൂപതാ ബിഷപ്പായി മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഇന്ന്‌ അഭിഷിക്‌തനാകും. മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലാണു മെത്രാഭിഷേക ശുശ്രൂഷ.
ഇന്നുച്ചയ്‌ക്കു 2.00-നു വാഴത്തോപ്പ്‌ സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രലില്‍ തുടങ്ങുന്ന മെത്രാഭിഷേക ശുശ്രൂഷയില്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍, മാര്‍ ജോര്‍ജ്‌ മഠത്തിക്കണ്ടത്തില്‍ എന്നിവര്‍ സഹകാര്‍മികരാകും. സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു മുന്നില്‍ നിന്ന്‌ ഉച്ചകഴിഞ്ഞ്‌ 1.30ന്‌ പ്രദക്ഷിണത്തോടെയാണു ചടങ്ങുകള്‍ക്കു തുടക്കം. മോണ്‍. ജോസ്‌ പ്ലാച്ചിക്കല്‍ തിരുക്കര്‍മങ്ങള്‍ക്ക്‌ ആര്‍ച്ച്‌ ഡീക്കന്‍ സ്‌ഥാനം വഹിക്കും. ആര്‍ച്ച്‌ ബിഷപ്‌ ഡോ. എം. സൂസൈപാക്യം വചനസന്ദേശം നല്‍കും. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ പിന്‍ഗാമിയായാണു മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ചുമതലയേല്‍ക്കുന്നത്‌. മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ യാത്രയയപ്പ്‌ സമ്മേളനവും മാര്‍. ജോണ്‍ നെല്ലിക്കുന്നേലിനെ അനുമോദിക്കുന്ന ചടങ്ങും 5.30ന്‌ വാഴത്തോപ്പ്‌ കത്തീഡ്രല്‍ അങ്കണത്തില്‍ നടക്കും. മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ അധ്യക്ഷത വഹിക്കും. മാര്‍ ജോര്‍ജ്‌ ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യും. സാഗര്‍ (മധ്യപ്രദേശ്‌) രൂപതാ മെത്രാനായി മാര്‍ ജെയിംസ്‌ അത്തിക്കളം 17-നു സ്‌ഥാനമേല്‍ക്കും.

Ads by Google
Thursday 05 Apr 2018 02.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW