Monday, May 21, 2018 Last Updated 3 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 02.03 AM

കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശനത്തിനു സാധുത , ക്രമക്കേടിന്‌ അംഗീകാരം

uploads/news/2018/04/206224/k1.jpg

തിരുവനന്തപുരം : കണ്ണൂര്‍, കരുണ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ ക്രമക്കേടിലൂടെ നടത്തിയ പ്രവേശനത്തിനു നിയമസഭയുടെ അംഗീകാരം. ചട്ടവിരുദ്ധമെന്നു കണ്ട്‌ സുപ്രീം കോടതി റദ്ദാക്കിയ പ്രവേശനമാണു "കേരള മെഡിക്കല്‍ കോളജ്‌ പ്രവേശനം സാധൂകരിക്കല്‍" ബില്ലിലൂടെ സര്‍ക്കാര്‍ ക്രമപ്പെടുത്തിയത്‌.
ഭരണഘടനയുടെ അന്തസത്തയ്‌ക്കു നിരക്കാത്തതെന്നു സുപ്രീം കോടതിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ (എം.സി.ഐ) ആരോപിക്കുന്ന ഓര്‍ഡിനന്‍സിനു പകരമായുള്ള നിയമനിര്‍മാണത്തെ നിയമസഭയില്‍ പ്രതിപക്ഷവും പിന്തുണച്ചു. "വിദ്യാര്‍ഥികളുടെ ഭാവിയെക്കരുതി" എന്ന്‌ ഭരണ, പ്രതിപക്ഷങ്ങളുടെ ന്യായീകരണം. ഓര്‍ഡിനന്‍സിന്‌ എതിരായ എം.സി.ഐയുടെ ഹര്‍ജി ഇന്നു സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ്‌ അതു നിയമമാക്കിയത്‌.
കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ 150 വിദ്യാര്‍ഥികളുടെയും പാലക്കാട്‌ കരുണ മെഡിക്കല്‍ കോളജിലെ 30 വിദ്യാര്‍ഥികളുടെയും പ്രവേശനം ചട്ടവിരുദ്ധമെന്നുകണ്ട്‌ റദ്ദാക്കിയ മെഡിക്കല്‍ പ്രവേശന മേല്‍നോട്ട സമിതി (ജസ്‌റ്റിസ്‌ ജയിംസ്‌ കമ്മിറ്റി) യുടെ തീരുമാനം ഹൈക്കോടതി ശരിവച്ചിരുന്നു. രണ്ടു മാനേജ്‌മെന്റുകള്‍ക്കും ഒരു ലക്ഷം രൂപ വീതം കോടതിച്ചെലവും ചുമത്തി. തുടര്‍ന്ന്‌ മാനേജ്‌മെന്റുകളും വിദ്യാര്‍ഥികളും നല്‍കിയ ഹര്‍ജികളും പുനഃപരിശോധനാ ഹര്‍ജികളും സുപ്രീം കോടതിയും തള്ളി. പ്രവേശനം റദ്ദാക്കിയതിന്‌ അനുകൂലമായി സുപ്രീം കോടതിയില്‍ സത്യവാങ്‌മൂലം നല്‍കിയ സര്‍ക്കാര്‍ കോടതിവിധി വന്നതോടെ മലക്കംമറിഞ്ഞു. രണ്ടു മെഡിക്കല്‍ കോളജുകളിലെയും 2016-17 വര്‍ഷത്തെ പ്രവേശനം ക്രമപ്പെടുത്തി കഴിഞ്ഞ ഒക്‌ടോബര്‍ 20-ന്‌ ഓര്‍ഡിനന്‍സ്‌ ഇറക്കി.
സുപ്രീം കോടതിവിധി മറികടക്കാനായി കൊണ്ടുവന്ന ഓര്‍ഡിനന്‍സ്‌ എത്തിയത്‌ മുന്‍ ചീഫ്‌ ജസ്‌റ്റിസായ ഗവര്‍ണര്‍ പി. സദാശിവത്തിനു മുന്നിലാണ്‌. നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം ഓര്‍ഡിനന്‍സ്‌ മടക്കിയെങ്കിലും സര്‍ക്കാര്‍ തിരിച്ചയച്ചതോടെ ഒപ്പുവച്ചു. ഈ ഓര്‍ഡിനന്‍സ്‌ ഭരണഘടനയുടെ 14-ാം അനുഛേദത്തിന്റെ ലംഘനമാണെന്നാണ്‌ സുപ്രീം കോടതിയിലുള്ള ഹര്‍ജിയില്‍ എം.സി.എയുടെ പ്രധാന വാദം. കോടതിവിധി മറികടക്കാന്‍ നിയമനിര്‍മാണാധികാരം വിനിയോഗിക്കരുതെന്ന പൊതുതത്വം ലംഘിക്കപ്പെട്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകള്‍ കുട്ടികളില്‍നിന്ന്‌ 22 മുതല്‍ 45 ലക്ഷം രൂപ വരെ വാങ്ങിയെന്ന ആരോഗ്യ വകുപ്പ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും തള്ളിക്കളഞ്ഞായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ക്രമക്കേട്‌ കണ്ടെത്തിയിട്ടും കോളജുകള്‍ക്കെതിരേ നടപടി ഉണ്ടായതുമില്ല.

Ads by Google
Thursday 05 Apr 2018 02.03 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW