Friday, July 20, 2018 Last Updated 5 Min 41 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.59 AM

സി.ബി.എസ്‌.ഇ. ചോദ്യച്ചോര്‍ച്ച: മുഴുവന്‍ ഹര്‍ജികളും തള്ളി

uploads/news/2018/04/206180/d4.jpg

ന്യൂഡല്‍ഹി : സി.ബി.എസ്‌.ഇ. ചോദ്യച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട്‌ സമര്‍പ്പിച്ച എല്ലാ പൊതുതാല്‍പ്പര്യ ഹര്‍ജികളും സുപ്രീം കോടതി തള്ളി. സി.ബി.എസ്‌.ഇയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു ജസ്‌റ്റിസുമാരായ എസ്‌.എ. ബോബ്‌ഡെയും എല്‍.നാഗേശ്വര റാവുവും ഉള്‍പ്പെട്ട ബെഞ്ച്‌ ഹര്‍ജികള്‍ തള്ളിയത്‌.
സി.ബി.എസ്‌.ഇ. പ്രഖ്യാപിച്ച പുനഃപരീക്ഷ റദ്ദാക്കണമെന്നും വിഷയത്തില്‍ സി.ബി.ഐ. അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട്‌ മലയാളികളായ മൂന്നു വിദ്യാര്‍ഥികളടക്കം നല്‍കിയ ഹര്‍ജികളായിരുന്നു പരിഗണിച്ചത്‌. എന്നാല്‍, ചോര്‍ച്ചയെക്കുറിച്ച്‌ അന്വേഷണത്തിന്‌ ഉത്തരവിടാനാകില്ലെന്നും ഇക്കാര്യത്തില്‍ സി.ബി.എസ്‌.ഇക്ക്‌ ഇപ്പോള്‍ സ്വീകരിച്ച അന്വേഷണവുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്‌തമാക്കി.
ഡല്‍ഹിയിലും ഹരിയാനയിലും മാത്രം പുനഃപരീക്ഷ നടത്തുന്നതിനെ ചോദ്യം ചെയ്‌ത്‌ ഏഴു ഹര്‍ജികളാണു സമര്‍പ്പിച്ചിരുന്നത്‌. എന്നാല്‍, ഇതിനുള്ള സി.ബി.എസ്‌.ഇയുടെ വിവേചനാധികാരം കോടതിയില്‍ ചോദ്യം ചെയ്യാനാവില്ലെന്നാണു െബഞ്ച്‌ വ്യക്‌തമാക്കിയത്‌. പത്താം ക്ലാസിലെ ഗണിത ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന്റെ പ്രതിഫലനം ഉത്തരക്കടലാസില്‍ വ്യക്‌തമായിട്ടില്ലെന്നു പ്രാഥമിക പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ടെന്നും അതിനാല്‍ പരീക്ഷ വീണ്ടും നടത്തില്ലെന്നും സി.ബി.എസ്‌.ഇ. ചൊവ്വാഴ്‌ച വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തില്‍ കൂടിയാണു ഹര്‍ജികള്‍ തള്ളിയത്‌. താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ മാത്രം പുനഃപരീക്ഷ എഴുതിയാല്‍ മതിയെന്ന്‌ നിര്‍ദേശിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി നിരസിച്ചു. ഇത്തരമൊരു നിര്‍ദേശം എങ്ങനെ നല്‍കാനാകുമെന്നും കോടതി ചോദിച്ചു.
ഇതു രാജ്യത്തും വിദേശത്തുമായി പരീക്ഷയെഴുതിയ 16 ലക്ഷത്തില്‍പ്പരം വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കുമെന്നും അതിനാല്‍ എഴുതിയ പരീക്ഷയുടെ അടിസ്‌ഥാനത്തില്‍ ഫലം പ്രസിദ്ധീരിക്കണമെന്നും ആദ്യം ഹര്‍ജി നല്‍കി കേരളത്തില്‍ നിന്നുള്ള പത്താംക്ലാസ്‌ വിദ്യാര്‍ഥി റോഹന്‍ മാത്യു ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലും ഹരിയാനയിലും മാത്രം പുനഃപരീക്ഷ നടത്താനുള്ള തീരുമാനം ചോദ്യം ചെയ്‌ത്‌ ഡല്‍ഹിയിലെ മലയാളി വിദ്യാര്‍ഥിനികളായ അനസൂയ മാത്യു, ഗായത്രി മാത്യു എന്നിവരും ഹര്‍ജി നല്‍കിയിരുന്നു.
പുനഃപരീക്ഷ നടത്താനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയതോടെ കോടതിയുടെ അനുമതിയോടെ ഇന്നലെ ഇവര്‍ ഹര്‍ജി പിന്‍വലിച്ചു.
സംഭവത്തില്‍ സി.ബി.ഐ. അന്വഷണത്തിന്‌ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെട്ട്‌ രക്ഷിതാക്കളുടെ സംഘടന ഡല്‍ഹി ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്‌.

Ads by Google
Thursday 05 Apr 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW