Monday, September 24, 2018 Last Updated 36 Min 26 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.59 AM

ഒരാള്‍ ഒന്നിലേറെ സീറ്റുകളില്‍ മത്സരിക്കുന്നത്‌ വിലക്കണമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍

uploads/news/2018/04/206179/d3.jpg

ന്യൂഡല്‍ഹി: ഒരു സ്‌ഥാനാര്‍ഥി ഒരേസമയം ഒന്നിലേറെ സീറ്റുകളില്‍ മത്സരിക്കുന്നതു വിലക്കണമെന്നു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നും കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.
തെരഞ്ഞെടുപ്പില്‍ ഒരു സ്‌ഥാനാര്‍ഥി ഒന്നിലേറെ സീറ്റുകളില്‍ മത്സരിക്കുന്നത്‌ വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിലപാട്‌ വ്യക്‌തമാക്കിയത്‌. ബി.ജെ.പി. നേതാവ്‌ അശ്വിനി കുമാര്‍ ഉപാധ്യായയാണ്‌ ഈ ആവശ്യം ഉന്നയിച്ച്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒരാള്‍ക്ക്‌ ഒരേസമയം രണ്ടു മണ്ഡലങ്ങളില്‍നിന്നു മത്സരിക്കാന്‍ ജനപ്രാതിനിധ്യം അനുമതി നല്‍കുന്നുണ്ട്‌. ഈ വ്യവസ്‌ഥ ഉള്‍ക്കൊള്ളുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 33(7)-ാം വകുപ്പ്‌ റദ്ദാക്കണമെന്നാണു ഹര്‍ജിയിലെ ആവശ്യം.
ഒരാള്‍ക്ക്‌ ഒരേസമയം രണ്ടു മണ്ഡലങ്ങളില്‍നിന്നു മത്സരിക്കാന്‍ കഴിയാത്തവിധം നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാണു തങ്ങളുടെ കാഴ്‌ചപ്പാടെന്നു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ പറയുന്നു. രണ്ടു മണ്ഡലങ്ങളില്‍നിന്നും ഒരാള്‍തന്നെ തെരഞ്ഞെടുക്കപ്പെട്ടാല്‍ അത്‌ ഉപതെരഞ്ഞെടുപ്പിലേക്കു നയിക്കുമെന്നും വലിയ പണച്ചെലവിന്‌ ഇടയാക്കുമെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. നിയമ കമ്മിഷന്റെ 255-ാമത്‌ റിപ്പോര്‍ട്ടിലും തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.

Ads by Google
Thursday 05 Apr 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW