Tuesday, March 26, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.59 AM

സുപ്രീം കോടതിയില്‍ ഇന്നു നിര്‍ണായകം

uploads/news/2018/04/206178/d2.jpg

ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സാധൂകരിക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന്‌ എതിരേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജി ഇന്നു സുപ്രീം കോടതി പരിഗണിക്കും.
ഓര്‍ഡിനന്‍സ്‌ നിയമവിരുദ്ധമാണെന്നു കഴിഞ്ഞ 28നു കേസ്‌ പരിഗണിച്ചപ്പോള്‍ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. "സാധാരണഗതിയില്‍ നിയമനിര്‍മാണങ്ങള്‍ സ്‌റ്റേ ചെയ്യാറില്ലെങ്കിലും ഈ കേസില്‍ അതു ചെയ്യേണ്ടിവരും" എന്നു സുപ്രീം കോടതി മുന്നറിയിപ്പിന്റെ സ്വരത്തില്‍ അഭിപ്രായപ്പെട്ടതിനു തൊട്ടുപിന്നാലെയാണു സര്‍ക്കാര്‍ തിടുക്കത്തില്‍ ഓര്‍ഡിനന്‍സ്‌ നിയമമാക്കിയത്‌. ഓര്‍ഡിനന്‍സിനു പകരമുള്ള ബില്‍ നിയമസഭ പാസാക്കി എന്ന വിവരമാകും ഇന്നു കേസ്‌ പരിഗണിക്കുമ്പോള്‍ അഭിഭാഷകര്‍ സുപ്രീം കോടതിയെ അറിയിക്കുക.
കോടതിവിധികള്‍ മറികടക്കാനായി സര്‍ക്കാരുകള്‍ നിയമനിര്‍മാണം നടത്തിയാല്‍ വലിയ മധ്യപ്രദേശിലെ വ്യാപം പോലെ വലിയ കുംഭകോണങ്ങളിലെ കേസുകളുടെ അവസ്‌ഥ എന്താകുമെന്നും കോടതി ആശങ്കപ്പെട്ടിരുന്നു.

Ads by Google
Thursday 05 Apr 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW