Monday, December 10, 2018 Last Updated 6 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.59 AM

അണ്ണാ ഡി.എം.കെയുടെ ഉപവാസസമരത്തിന്‌ 'ലഞ്ച്‌ ബ്രേക്ക്‌'!

uploads/news/2018/04/206177/d10.jpg

ചെന്നൈ: കേന്ദ്ര സര്‍ക്കാരിനെതിരേ തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ. നടത്തിയ ഏകദിന ഉപവാസസമരത്തിനു "ലഞ്ച്‌ ബ്രേക്ക്‌"! സമരത്തില്‍ പങ്കാളിത്തം വഹിക്കാനെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉച്ചയ്‌ക്കു വിളമ്പിയത്‌ ബിരിയാണിയോ ടൊമാറ്റോ റൈസോയെന്നതിനെച്ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ച!
സുപ്രീം കോടതി വിധിയനുസരിച്ച്‌ കാവേരി മാനേജ്‌മെന്റ്‌ ബോര്‍ഡ്‌ (സി.എം.ബി) രൂപീകരിക്കാന്‍ തയാറാകാത്ത കേന്ദ്ര സര്‍ക്കാരിനെതിരേയായിരുന്നു എ.ഐ.എ.ഡി.എം.കെയുടെ ഏകദിന ഉപവാസസമരം. എന്നാല്‍ ഉച്ചയായതോടെ സമരത്തിനു താല്‍ക്കാലിക അവധി നല്‍കി പ്രവര്‍ത്തകര്‍ മൃഷ്‌ടാന്ന ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തായതു തിരിച്ചടിയായി. വെല്ലൂരിലെ സമരത്തിനിടെ വലിയ പാത്രങ്ങളിലെത്തിച്ച ഭക്ഷണം പേപ്പര്‍ പ്ലേറ്റുകളില്‍ വിളമ്പുന്നതിന്റെ ചിത്രങ്ങളാണ്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടത്‌. രുചികരമായ ഭക്ഷണത്തിനൊപ്പം വേണ്ടവര്‍ക്കു മദ്യവുമുണ്ടായിരുന്നതായും പ്രചരിക്കുന്നുണ്ട്‌. കോയമ്പത്തൂരിലും ഉപവാസം വഴിപാടായതിനു തെളിവുകള്‍ പുറത്തുവന്നു. ഇതോടെ കാവേരിപ്രശ്‌നത്തില്‍ എതിരാളികള്‍ രാഷ്‌ട്രീയനേട്ടം കൊയ്യാതിരിക്കാനുള്ള തന്ത്രമാണ്‌ മുഖ്യമന്ത്രി പളനിസ്വാമിയും ഭരണപക്ഷവും ചേര്‍ന്ന്‌ ആസൂത്രണം ചെയ്‌തതെന്ന ആക്ഷേപവും ശക്‌തമായി.
കാവേരി മാനേജ്‌മെന്റ്‌ ബോര്‍ഡ്‌ രൂപീകരണ വിഷയത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിനു വഴങ്ങി ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള സമരവുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്ന്‌ പ്രതിപക്ഷമായ ഡി.എം.കെയും അണ്ണാ ഡി.എം.കെ. വിമത വിഭാഗമായ ടി.ടി.വി. ദിനകരപക്ഷവും പ്രതികരിച്ചു.

Ads by Google
Thursday 05 Apr 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW