Thursday, December 13, 2018 Last Updated 1 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.59 AM

പെരുമാറ്റച്ചട്ട ലംഘനം: ഹനുമാന്‍ പ്രതിമ പോലീസ്‌ തടഞ്ഞു

uploads/news/2018/04/206176/d9.jpg

ബംഗളുരു: തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ട ലംഘനം ആരോപിച്ച്‌ കര്‍ണാടകാ പോലീസ്‌ തടഞ്ഞതോടെ 62 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ ദേശീയ പാതയില്‍ ഏറെനേരം കിടന്നതു കൗതുകമായി. കോലറില്‍നിന്ന്‌ ഈസ്‌റ്റ്‌ ബംഗളുരുവിലെ കച്‌രാകനഹള്ളിയിലേക്കു കൊണ്ടുപോയ പ്രതിമയാണു കുടുക്കില്‍പ്പെട്ടത്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടം ലംഘിച്ചെന്നു കാണിച്ച്‌ പോലീസ്‌ ദേശീയ പാത 48 ലാണു (ഓള്‍ഡ്‌ മദ്രാസ്‌ റോഡ്‌) പ്രതിമ തടഞ്ഞിട്ടത്‌. 300 ചക്രങ്ങളുള്ള പ്രത്യേക വാഹനത്തിലാണ്‌ 62 ഉയരവും 750 കിലോതൂക്കവുമുള്ള പ്രതിമ കൊണ്ടുപോയത്‌. ദേശീയ പാതയില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത തടസമുണ്ടായതോടെ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഇടപെട്ടു. പരിശോധനകള്‍ക്കു ശേഷം കമ്മിഷന്‍ പ്രതിമയും വണ്ടിയും വിട്ടുനല്‍കി. ശ്രീ രാമ ചൈതന്യ വര്‍ധിനി ട്രസ്‌റ്റിന്റെയാണ്‌ പ്രതിമ. ദേശീയ പാതയിലൂടെ പ്രതിമ കൊണ്ടുപോകാനുള്ള അനുമതി നല്‍കിയിരുന്നതായി അധികൃതര്‍ പറഞ്ഞു.

Ads by Google
Thursday 05 Apr 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW