Friday, December 14, 2018 Last Updated 15 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.59 AM

സി.ബി.എസ്‌.ഇയുടെ പരീക്ഷാ നടപടിക്രമം പഠിക്കാന്‍ കേന്ദ്ര ഉന്നത സമിതി

uploads/news/2018/04/206174/d7.jpg

ന്യൂഡല്‍ഹി: സി.ബി.എസ്‌.ഇയുടെ പരീക്ഷാനടത്തിപ്പിന്റെ നടപടിക്രമങ്ങളെക്കുറിച്ചുപഠിക്കാന്‍ കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ഉന്നതാധികാര സമിതിയെ നിയോഗിച്ചു. ചോദ്യക്കടലാസ്‌ ചോര്‍ച്ചാ വിവാദത്തെത്തുടര്‍ന്നാണു നടപടി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സുരക്ഷിതമായി പരീക്ഷ നടത്താനുള്ള നിര്‍ദേശങ്ങളും ഏഴംഗ സമിതി സമര്‍പ്പിക്കും.
എച്ച്‌.ആര്‍.ഡി. മുന്‍ സെക്രട്ടറി വിനയ്‌ ഷീല്‍ ഒബ്‌റോയിയുടെ നേതൃത്വത്തിലുള്ള സമിതി മേയ്‌ 31 നു മുമ്പ്‌ മന്ത്രാലയത്തിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കും.നിലവിലെ സംവിധാനത്തില്‍ ചോദ്യക്കടലാസ്‌ ചോര്‍ച്ചയ്‌ക്കു കാരണമായേക്കാവുന്ന എന്തെങ്കിലും പഴുതുകളുണ്ടോയെന്നു സമിതി വിശദമായി പരിശോധിക്കുമെന്നു മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അച്ചടി മുതല്‍ ചോദ്യക്കടലാസ്‌ വിദ്യാര്‍ഥികളുടെ കൈയിലെത്തുന്നതുവരെയുള്ള ഘട്ടങ്ങള്‍ പരിശോധിക്കും.
സി.ബി.എസ്‌.ഇ. മുന്‍ പരീക്ഷാ കണ്‍ട്രോളര്‍ പവനേഷ്‌ കുമാര്‍, യുനെസ്‌കോ എക്‌സിക്യൂട്ടീവ്‌ ബോര്‍ഡിലെ ഇന്ത്യന്‍ പ്രതിനിധിയും എന്‍.സി.ഇ.ആര്‍.ടി. മുന്‍ ഡയറക്‌ടറുമായ ജെ.എസ്‌. രാജ്‌പുത്‌, എസ്‌.എന്‍.ഡി.ടി. വനിതാ സര്‍വകലാശാലയുടെ മുന്‍ വൈസ്‌ ചാന്‍സലര്‍ വസുധ കാമത്ത്‌, മുന്‍ വിദ്യാഭ്യാസ ഡയറക്‌ടര്‍ കൃഷ്‌ണ മോഹന്‍ ത്രിപാഠി തുടങ്ങിയവരാണു സമിതി അംഗങ്ങള്‍.

Ads by Google
Thursday 05 Apr 2018 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW