Monday, September 24, 2018 Last Updated 3 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.56 AM

ഭീകരരുടെ യു.എന്‍. പട്ടികയില്‍ 139 പാകിസ്‌താനികള്‍

uploads/news/2018/04/206161/in3.jpg

ഇസ്ലാമാബാദ്‌: യു.എന്‍. രക്ഷാകൗണ്‍സില്‍ തയാറാക്കിയ ഭീകരന്മാരുടെ പട്ടികയില്‍ പാകിസ്‌താനില്‍നിന്നു 139 പേര്‍! മുംബൈ ഭീകരാക്രമണത്തിന്റെ പേരില്‍ ഇന്ത്യ തെരയുന്ന ഹാഫിസ്‌ സയീദും ഇയാള്‍ സ്‌ഥാപിച്ച ലഷ്‌കറെ തോയ്‌ബയും ലഷ്‌കറിന്റെ നിരവധി നിഴല്‍ സംഘടനകളും പട്ടികയിലുണ്ട്‌. ഒപ്പം, ദാവൂദ്‌ ഇബ്രാഹിമും.
പാകിസ്‌താനിലെ അബോട്ടാബാദില്‍ യു.എസ്‌. സൈന്യം വെടിവച്ചുകൊന്ന ഒസാമ ബിന്‍ ലാദന്റെ പിന്‍ഗാമി അയ്‌മന്‍ അല്‍ സവാഹിരിയാണു പട്ടികയില്‍ ഒന്നാമത്‌.
അഫ്‌ഗാന്‍-പാകിസ്‌താന്‍ അതിര്‍ത്തിയിലാണ്‌ ഇയാളുടെ കേന്ദ്രം. പാകിസ്‌താനിലുള്ളവരും പാക്‌ മണ്ണ്‌ ഭീകരപ്രവര്‍ത്തനത്തിന്‌ ഉപയോഗിച്ചവരുമാണു പട്ടികയിലെന്നു ഡോണ്‍ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.
ആറ്‌ അമേരിക്കാരടക്കം 166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനപരമ്പരക്കേസില്‍ ഇന്റര്‍പോള്‍ തെരയുന്നയാളാണു സയീദ്‌. ലഷ്‌കര്‍ വക്‌താവ്‌ മുഹമ്മദ്‌ യാഹ്യ മുജാഹിദ്‌, സയീദിന്റെ അനുചരന്മാരായ അബ്‌ദുള്‍ സലാം, സഫര്‍ ഇക്‌ബാല്‍ എന്നിവരും പട്ടികയിലുണ്ട്‌. ഇവരും ഇന്റര്‍പോള്‍ തെരയുന്നവരാണ്‌.
അല്‍ മന്‍സൂരിയന്‍, പാസ്‌ബാനി കശ്‌മീര്‍, പാസ്‌ബാനി അഹലെ ഹാദിത്‌, ജമാത്ത്‌ ഉദ്ദാവ, ഫലാ ഇന്‍സാനിയത്‌ ഫൗണ്ടേഷന്‍ തുടങ്ങി ലഷ്‌കറിന്റെ നിഴല്‍ സംഘടനകളും പട്ടികയിലുള്‍പ്പെടുന്നു.
കറാച്ചിയില്‍നിന്ന്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ അമേരിക്കയ്‌ക്കു കൈമാറിയ യെമന്‍ സ്വദേശി റാംസി മുഹമ്മദ്‌ ബിന്‍ അല്‍ ഷെയ്‌ബയാണു പട്ടികയിലെ രണ്ടാമന്‍.
ജയ്‌ഷെ മുഹമ്മദ്‌, അഫ്‌ഗാന്‍ സപ്പോര്‍ട്ട്‌ കമ്മിറ്റി, ലഷ്‌കറെ ജംഗ്‌വി, അല്‍ അഖ്‌തര്‍ ട്രസ്‌റ്റ്‌ ഇന്റര്‍നാഷണല്‍ം ഹര്‍ക്കത്തുള്‍ ജിഹാദ്‌ ഇസ്ലാമി, തെഹ്‌രീകെ താലിബാന്‍ പാകിസ്‌താന്‍, ജമാത്തുള്‍ അഹ്‌രാ, ഖത്തീബാ ഇമാം അല്‍ ബുഖാരി തുടങ്ങിയ സംഘടനകളുടെ പേരും യു.എന്‍.എസ്‌.സി. പട്ടികയിലുണ്ട്‌.

ദാവൂദിന്റെ പുതിയ പാക്‌ മേല്‍വിലാസവും പട്ടികയില്‍

ഇസ്ലാമാബാദ്‌: ലോകം തെരയുന്ന രാജ്യാന്തര കുറ്റവാളി ദാവൂദ്‌ ഇബ്രാഹിം പാകിസ്‌താനിലുണ്ടെന്നു യു.എന്‍. രക്ഷാസമിതിയുടെ സ്‌ഥിരീകരണം. വിലാസമടക്കം ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടും ദാവൂദിന്റെ സാന്നിധ്യം പാകിസ്‌താന്‍ നിരന്തരം നിഷേധിക്കുകയായിരുന്നു.
കറാച്ചിക്കടുത്ത കുന്നിന്‍പ്രദേശമായ നൂറാബാദാദിലാണു യു.എന്‍. ഭീകരപട്ടികയില്‍ ദാവൂദിന്റെ വിലാസം. ഇവിടെ കൊട്ടാരസദൃശമായ ബംഗ്ലാവിലാണ്‌ കുപ്രസിദ്ധ അധോലോക കുറ്റവാളിയായ ദാവൂദിന്റെ താമസം. റാവല്‍പിണ്ടിയില്‍നിന്നും കറാച്ചിയില്‍നിന്നുമടക്കം നിരവധി പാക്‌ പാസ്‌പോര്‍ട്ടുകളുമുണ്ട്‌.1993ലെ മുംബൈ സ്‌ഫോടനങ്ങള്‍, ക്രിക്കറ്റ്‌ ഒത്തുകളി, ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങി ഇന്ത്യയില്‍ ദാവൂദിനെതിരേ കേസുകളുടെ പരമ്പരയാണുള്ളത്‌.
ഇന്ത്യ, യു.കെ, യു.എ.ഇ, സ്‌പെയിന്‍, മൊറോക്കോ, ടര്‍ക്കി, സൈപ്രസ്‌, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ദാവൂദിനു ഭൂസ്വത്തുണ്ടെന്നും യു.എന്‍. രക്ഷാസമിതി പറയുന്നു.

Ads by Google
Thursday 05 Apr 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW