Monday, September 24, 2018 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.56 AM

യു ട്യൂബ്‌ ആസ്‌ഥാനത്ത്‌ വെടിയുതിര്‍ത്ത യുവതി ജീവനൊടുക്കി

uploads/news/2018/04/206160/in5.jpg

വാഷിങ്‌ടണ്‍: യു.എസിലെ കലിഫോര്‍ണിയയില്‍ സിലിക്കന്‍ വാലിക്കു സമീപം യു ട്യൂബ്‌ ആസ്‌ഥാനത്തു വെടിവയ്‌പില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു. വെടിയുതിര്‍ത്ത യുവതി സ്വയം വെടിവച്ചു ജീവനൊടുക്കി. ഭീകരാക്രമണമല്ലെന്നു സ്‌ഥിരീകരണം. 38 വയസുകാരിയായ നാസിം അഗ്‌ദാമാണ്‌ അക്രമം നടത്തിയതെന്നു പോലീസ്‌ അറിയിച്ചു. വ്യക്‌തിപരമായ ശത്രുതയാണു വെടിവയ്‌പിലെത്തിയതെന്നാണു പോലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിയേറ്റവരില്‍ 36 വയസുള്ള യുവാവും 32 വയസുള്ള യുവതിയും ഗുരുതരാവസ്‌ഥയിലാണ്‌. 27 വയസുള്ള യുവതി സുഖംപ്രാപിക്കുന്നു. ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണു വെടിവയ്‌പുണ്ടായതെന്നു ഗൂഗിള്‍ സി.ഇ.ഒ. സുന്ദര്‍ പിച്ചൈ അറിയിച്ചു.

Ads by Google
Thursday 05 Apr 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW