Tuesday, March 26, 2019 Last Updated 1 Min 18 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 01.56 AM

ട്രംപ്‌ ചോദിക്കുന്നു-റഷ്യയോട്‌ ; 'എന്റെത്രയും കടുപ്പക്കാരന്‍ മറ്റാര്‌ '?

uploads/news/2018/04/206159/in4.jpg

വാഷിങ്‌ടണ്‍: റഷ്യയുടെ കാര്യത്തില്‍ ആരും തന്റെയത്ര കടുപ്പക്കാരന്‍ ആയിരിക്കില്ലെന്നു യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌. റഷ്യന്‍ പ്രസിഡന്റ്‌ വ്‌ളാഡിമിര്‍ പുടിനുമായി നല്ല ബന്ധമുണ്ടായാല്‍ അതു വലിയ കാര്യമായിരിക്കുമെന്നും ട്രംപ്‌ പറഞ്ഞു. ബാള്‍ട്ടിക്‌ രാജ്യങ്ങളായ എസ്‌തോണിയ, ലാത്‌വിയ, ലിത്വാനിയ എന്നിവയുടെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കിടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. കൂടിക്കാഴ്‌ചയ്‌ക്കായി ട്രംപ്‌ പുടിനെ ക്ഷണിച്ചിട്ടുണ്ടെന്നു വൈറ്റ്‌ ഹൗസ്‌ വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സ്‌ഥിരീകരിച്ചിരുന്നു. ബ്രിട്ടനിലെ മുന്‍ റഷ്യന്‍ ഇരട്ടച്ചാരനുനേരേയുണ്ടായ വധശ്രമത്തിന്റെ പേരില്‍ റഷ്യയും യു.എസ്‌. അടക്കമുള്ള രാജ്യങ്ങളും തമ്മില്‍ നിലവില്‍ കെമ്പുകോര്‍ത്തിരിക്കുകയാണ്‌. റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്‌ഥരെ യു.എസ്‌. പുറത്താക്കുകയും ചെയ്‌തു.
" എല്ലാ രാജ്യങ്ങളുമായും നല്ല ബന്ധമുണ്ടാകുകയെന്നത്‌ വലിയ കാര്യമാണ്‌. റഷ്യയുമായും പുടിനുമായും നല്ല ബന്ധമുണ്ടാകുമെന്നാണു ഞാന്‍ കരുതുന്നത്‌. ആര്‍ക്കറിയാം, അങ്ങനെ ആകാതിരിക്കാനും സാധ്യതയുണ്ട്‌."-ട്രംപ്‌ പറഞ്ഞു.

Ads by Google
Thursday 05 Apr 2018 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW