Thursday, December 13, 2018 Last Updated 0 Min 53 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.16 AM

രണ്ടു മലയാളികള്‍ ഇന്നു കളത്തില്‍; പ്രതീക്ഷയോടെ കേരളം

uploads/news/2018/04/206134/2.jpg

ഗോള്‍ഡ്‌ കോസ്‌റ്റില്‍ രണ്ടു മലയാളി താരങ്ങള്‍ക്കാണ്‌ ആദ്യദിനത്തില്‍ മത്സരം. സ്‌ക്വാഷില്‍ ദീപിക പള്ളിക്കലും നീന്തലില്‍ സജന്‍ പ്രകാശുമാണ്‌ മലയാളികള്‍ക്ക്‌ അഭിമാനമായി ഇന്നിറങ്ങുന്നത്‌.
സ്‌ക്വാഷ്‌ വനിതാവിഭാഗം സിംഗിള്‍സിലാണ്‌ ദീപിക പോരാടുന്നത്‌. നീന്തല്‍ക്കുളത്തില്‍ 50 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ സജന്‍ പ്രകാശ്‌ ഇന്ത്യക്കായി മത്സരിക്കും.
സ്‌ക്വാഷില്‍ ദീപികയ്‌ക്കു പുറമേ ജോഷ്‌ന ചിന്നപ്പ, സൗരവ്‌ ഘോഷാല്‍, ഹരീന്ദര്‍ പാല്‍ സന്ധു തുടങ്ങിയവരും സിംഗിള്‍സ്‌ വിഭാഗത്തില്‍ അടുത്ത റൗണ്ട്‌ ലക്ഷ്യമിട്ട്‌ ഇന്നിറങ്ങും.
2014-ലെ ഗെയിംസില്‍ ദീപിക പള്ളിക്കല്‍-ജോഷ്‌ന ചിന്നപ്പ സഖ്യത്തിന്റെ ചിറകേറി വനിതാ ഡബിള്‍സില്‍ സ്വര്‍ണമണിഞ്ഞ ചരിത്രം ഇന്ത്യക്കുണ്ടെങ്കിലും സിംഗിള്‍സില്‍ മെഡല്‍ കിട്ടാക്കനിയാണ്‌. നീന്തലില്‍ സജന്‍ പ്രകാശിനുപുറമേ 50 മീ.ബട്ടര്‍ഫ്‌ളൈയില്‍ വീര്‍ധവാല്‍ ഖാടെയും ഇന്നിറങ്ങും.

Ads by Google
Thursday 05 Apr 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW