Monday, September 24, 2018 Last Updated 4 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 05 Apr 2018 12.16 AM

തുടക്കം പ്രൗഡം, ഗംഭീരം

uploads/news/2018/04/206133/1.jpg

ഗോള്‍ഡ്‌കോസ്‌റ്റ്: 21-ാമത്‌ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌കോസ്‌റ്റില്‍ പ്രൗഡ ഗംഭീരമായ തുടക്കം. ലോകത്തെ വിസ്‌മയിപ്പിച്ച ചടങ്ങുകള്‍ക്കൊടുവില്‍ ബ്രിട്ടന്റെ അടുത്ത കിരീടാവകാശി ചാള്‍സ്‌ രാജകുമാരന്‍ ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്‌തതായി പ്രഖ്യാപിച്ചു.
ഉദ്‌ഘാടന ചടങ്ങിന്റെ ഭാഗമായി നടന്ന മാര്‍ച്ച്‌ പാസ്‌റ്റില്‍ ബാഡ്‌മിന്റണ്‍ താരം പി.വി. സിന്ധു ഇന്ത്യന്‍ പതാകയേന്തി.
ഗോള്‍ഡ്‌ കോസ്‌റ്റിന്റെ പാരമ്പര്യവും സംസ്‌കാരവും വെളിവാക്കുന്ന ദൃശ്യവിരുന്നോടെയാണ്‌ ചടങ്ങുകള്‍ ആരംഭിച്ചത്‌. നൃത്തത്തിനും സംഗീതത്തിനും പ്രാധാന്യം നല്‍കിയ ചടങ്ങില്‍ ലൈറ്റ്‌ ആന്‍ഡ്‌ ലേസര്‍ ഷോ ആയിരുന്നു മുഖ്യാകര്‍ഷണം.
ഇതിനു ശേഷമായിരുന്നു കായിക താരങ്ങളുടെ മാര്‍ച്ച്‌ പാസ്‌റ്റ്. കഴിഞ്ഞ തവണത്തെ ആതിഥേയരായ സ്‌കോട്‌ലന്‍ഡാണ്‌ മാര്‍ച്ച്‌ പാസ്‌റ്റില്‍ ആദ്യമെത്തിയത്‌. ഏഷ്യന്‍ രാജ്യങ്ങളില്‍ ബംഗ്ലാദേശിനു പിന്നിലാണ്‌ ഇന്ത്യ അണിനിരന്നത്‌.
ത്രിവര്‍ണ പതാകയേന്തിയ സിന്ധുവിനു പിന്നില്‍ പരമ്പരാഗത വേഷം വിട്ട്‌ ബ്ലേസര്‍ അണിഞ്ഞാണ്‌ ഇന്ത്യന്‍ താരങ്ങള്‍ നിരന്നത്‌. മാര്‍ച്ച്‌ പാസ്‌റ്റിനു ശേഷം കോമണ്‍വെല്‍ത്ത്‌ പതാക മുഖ്യവേദിയായ കരാര സ്‌റ്റേഡിയത്തില്‍ ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ക്ക്‌ വിരാമമായി. ഏഥന്‍സ്‌-ബീജിങ്‌ ഒളിമ്പിക്‌സുകളുടെ ഉദ്‌ഘാടന ചടങ്ങില്‍ വിസ്‌മയചെപ്പു തുറന്ന ഡേവിഡ്‌ സോക്‌വറാണ്‌ ഗോള്‍ഡ്‌കോസ്‌റ്റിലും ഉദ്‌ഘാടന ചടങ്ങ്‌ ഒരുക്കിയത്‌.
ഇത്‌ അഞ്ചാം തവണയാണ്‌ ഓസ്‌ട്രേലിയ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ആതിഥ്യം വഹിക്കുന്നത്‌. 12 വര്‍ഷം മുമ്പ്‌ 2006-ല്‍ മെല്‍ബണിലാണ്‌ ഓസ്‌ട്രേലിയന്‍ മണ്ണിലെ അവസാന ഗെയിംസ്‌ നടന്നത്‌. പിന്നീട്‌ 2010-ല്‍ ഇന്ത്യയും 2014-ല്‍ സ്‌കോട്ട്‌ലന്‍ഡ്‌ തലസ്‌ഥാനമായ ഗ്ലാസ്‌ഗോയും ഗെയിംസിനു വേദിയായി.
ഇന്നു മുതല്‍ 10 ദിനരാത്രങ്ങളിലായാണ്‌ മത്സരങ്ങള്‍ നടക്കുക. 18 ഇനങ്ങളിലായി 71 രാജ്യങ്ങളില്‍ നിന്ന്‌ ആറായിരത്തോളം അത്‌ലറ്റുകളാണ്‌ ഇക്കുറി കോമണ്‍വെല്‍ത്ത്‌ ഗെയിംസില്‍ മത്സരിക്കുന്നത്‌.
കരാര സ്‌പോര്‍ട്‌സ് ആന്‍ഡ്‌ ലെഷര്‍ സെന്ററാണ്‌ ഗെയിംസിന്റെ പ്രധാന വേദി. അത്‌ലറ്റിക്‌സ് ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടക്കുന്നതും ഇവിടെയാണ്‌. ബ്രിസ്‌ബെയ്‌നില്‍ നടക്കുന്ന സൈക്ലിങ്‌ മത്സരങ്ങളും കെയ്‌ന്‍സില്‍ നടക്കുന്ന ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങളും മാത്രമാണ്‌ കരാരയ്‌ക്കു പുറത്ത്‌ അരങ്ങേറുന്നത്‌.
ഇന്ത്യ ഏറെ പ്രതീക്ഷയോടെയാണ്‌ ഇക്കുറി കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ഇറങ്ങുന്നത്‌. 115 പുരുഷന്മാരും 105 വനിതകളുമടങ്ങുന്ന 220 അംഗ സംഘത്തെയാണ്‌ ഗോള്‍ഡ്‌ കോസ്‌റ്റില്‍ ഇന്ത്യ മെഡല്‍ വേട്ടയ്‌ക്ക് അയച്ചത്‌. 28 അംഗ അത്‌ലറ്റിക്‌ സംഘത്തില്‍ 10 മലയാളികളും ഇടംപിടിച്ചിട്ടുണ്ട്‌.
കഴിഞ്ഞ വര്‍ഷം ഗ്ലാസ്‌ഗോയില്‍ നടന്ന ഗെയിംസില്‍ 14 മത്സരയിനങ്ങളിലായി 215 താരങ്ങളെയാണ്‌ ഇന്ത്യ അണിനിരത്തിയത്‌. അന്ന്‌ 15 സ്വര്‍ണവും 30 വെള്ളിയും 19 വെങ്കലവുമടക്കം 64 മെഡലുകളുമായി അഞ്ചാം സ്‌ഥാനത്താണ്‌ ഇന്ത്യ ഫിനിഷ്‌ ചെയ്‌തത്‌.
ന്യൂഡല്‍ഹിയില്‍ 2010-ല്‍ നടന്ന ഗെയിംസില്‍ രണ്ടാം സ്‌ഥാനത്തെത്താനായതാണ്‌ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. സ്വന്തം മണ്ണില്‍ അന്ന്‌ 38 സ്വര്‍ണവും 27 വെള്ളിയും 36 വെങ്കലവുമടക്കം 101 മെഡലുകളാണ്‌ ഇന്ത്യന്‍ താരങ്ങള്‍ കൊയ്‌തത്‌.

Ads by Google
Thursday 05 Apr 2018 12.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW