Thursday, June 28, 2018 Last Updated 18 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Apr 2018 08.05 PM

സോഷില്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്കു മുന്നറിയിപ്പ്

uploads/news/2018/04/206073/7.jpg

അബുദാബി : രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്ന പ്രവാസികള്‍ക്ക് മുന്നറിയിപ്പുമായി അബുദാബി പൊലീസ്. വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലര്‍ത്തണമെന്നാണ് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ വിവിധ യൂസര്‍നെയിമുകള്‍, പാസ്വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍ തുടങ്ങിയവ കൈക്കലാക്കിയാണ് തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവരുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുകയാണ് തട്ടിപ്പുകാര്‍ ചെയ്യുന്നത്. സിം ഇടാതെ തന്നെ പ്രത്യേക ആക്ടിവേഷന്‍ കോഡ് ഉപയോഗിച്ച് വാട്‌സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയുന്ന സൗകര്യമാണ് ഇതിനായി ഉപയോഗിക്കുന്നത്. എസ്.എം.എസ് ആയി ഫോണില്‍ ലഭിക്കുന്ന ഈ ആക്ടിവേഷന്‍ കോഡ് ലഭിക്കാനായി ആദ്യം ഫോണ്‍ ചെയ്യും. ഇതുപയോഗിച്ച് തട്ടിപ്പുകാര്‍ അവരുടെ ഫോണില്‍ വാട്‌സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഇതില്‍ നിന്ന് മറ്റുള്ളവര്‍ക്ക് വ്യാജ സന്ദേശങ്ങള്‍ അയക്കുകയാണ് ചെയ്യുന്നത്. സമ്മാനങ്ങള്‍ ലഭിച്ചുവെന്ന് കാണിച്ച് അയക്കുന്ന ഈ സന്ദേശങ്ങള്‍ വഴി രഹസ്യവിവരങ്ങള്‍ കൈക്കലാക്കി പണം തട്ടും. ഇത്തരം തട്ടിപ്പുകള്‍ക്ക് 10 ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.

Ads by Google
Wednesday 04 Apr 2018 08.05 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW