Friday, December 14, 2018 Last Updated 1 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Apr 2018 07.51 PM

ഉറക്കകുറവുണ്ടോ? കാത്തിരിക്കുന്നതു കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍, ലൈംഗിക ജിവിത താറുമാറാകും, ഒപ്പം അകാല മരണവും

uploads/news/2018/04/206072/6.jpg

നല്ല ഉറക്കം കിട്ടാത്തവര്‍ പലരുമുണ്ട്. ആരോഗ്യമുള്ള ഒരു മനുഷ്യന്‍ ദിവസവും 7-8 മണിക്കൂര്‍ നേരം ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ദര്‍ പറയുന്നത്. കൗമാരക്കാര്‍ക്കും കുട്ടികള്‍ക്കും ഇത് 12 മണിക്കൂറാണ്. നല്ലൊരു ശതമാനം ആളുകളെയും ഇന്ന് അലട്ടുന്ന പ്രശ്‌നമാണ് ഉറക്കക്കുറവ് അല്ലെങ്കില്‍ സ്ലീപ് ഡിസോഡര്‍. ഉറക്കക്കുറവ് മൂലം ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

ഭാരം കൂടും - വണ്ണം കൂടുന്നതും ഉറക്കക്കുറവും തമ്മില്‍ എന്ത് ബന്ധമെന്ന് ചിന്തിക്കേണ്ട കാര്യമില്ല. രണ്ടും തമ്മില്‍ അഭേദ്യബന്ധമാണ്. ഇത് ശരീരത്തില്‍ ഫാറ്റ് അടിഞ്ഞു കൂടാനും ഹോര്‍മോണ്‍ വ്യതിയാനത്തിനും കാരണമാകും.

കാന്‍സര്‍ - ഉറക്കവും കാന്‍സര്‍ സാധ്യതയും തമ്മിലുള്ള ബന്ധത്തെ ഇതുവരെ ആധികാരികമായി തെളിയിച്ചിട്ടില്ല. എങ്കിലും പുതിയ ചില നിഗമനങ്ങള്‍ ഈ വിഷയത്തില്‍ ശ്രദ്ധ നല്‍കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചിരിക്കുകയാണ്. സ്തനാര്‍ബുദവും ഉറക്കക്കുറവും തമ്മില്‍ ബന്ധമുണ്ടെന്നാണു ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

ഓര്‍മക്കുറവ് - ഉറക്കമില്ലായ്മ കൊണ്ടുണ്ടാകുന്ന ഒരു പ്രധാനപ്രശ്‌നമാണ് ഓര്‍മക്കുറവ്. ശരിയായ ഉറക്കം ലഭിക്കാത്തതു മൂലം കുട്ടികളില്‍ പഠനവൈകല്യം ഉണ്ടാകാനും സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ പെട്ടെന്നുള്ള മറവി, ചില വാക്കുകള്‍ മറന്നു പോകുക തുടങ്ങിയവയും ഉണ്ടാകാം. ഉറക്കം നന്നായി ലഭിക്കാത്ത കുഞ്ഞുങ്ങള്‍ക്ക് മറ്റു കുട്ടികളെ അപേക്ഷിച്ചു ബുദ്ധിശക്തി കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്.

ശ്രദ്ധക്കുറവ് - ഒന്നിലും പൂര്‍ണമായി ശ്രദ്ധിക്കാന്‍ കഴിയാത്ത അവസ്ഥ. എന്ത് കാര്യം ചെയ്യുമ്പോഴും അതില്‍ പൂര്‍ണമായി ശ്രദ്ധ ചെലുത്താന്‍ കഴിയാതെ വരുന്നതിനു പിന്നിലെ വില്ലന്‍ ഉറക്കകുറവാണ്.

പ്രതിരോധശേഷിക്കുറവ്, അമിതമൂത്രശങ്ക - ഉറക്കം ക്രമാതീതമായി കുറയുന്നവരില്‍ ഉണ്ടാകുന്ന ഒരു പ്രശ്‌നമാണ് പ്രതിരോധശേഷി കുറയുക എന്നത്. എന്തെങ്കിലും തരത്തിലെ അണുബാധ ഇവര്‍ക്ക് വേഗത്തില്‍ പിടിപെടാനും സാധ്യതയുണ്ട്. മറ്റൊരു പ്രശ്‌നമാണ് അമിത മൂത്രശങ്ക. നന്നായി ഉറങ്ങുന്നവരെ അപേക്ഷിച്ച് ഉറക്കം ഇല്ലാത്തവര്‍ക്ക് അടിക്കടിയുള്ള മൂത്രശങ്ക ഒരു പ്രശ്‌നമാണ്. നിരവധി തവണ ഇവര്‍ക്ക് രാത്രി സമയത്ത് മൂത്രശങ്ക ഉണ്ടാകുന്നു. ഇതിനെ നൊക്ട്യൂറിയ (nocturia) എന്നാണ് പറയുന്നത്.

വാഹനാപകടസാധ്യത വര്‍ധിക്കുന്നു - നമ്മള്‍ സാധാരണ വാര്‍ത്തകളില്‍ വായിക്കാറുള്ള ഒന്നാണ് ഡ്രൈവര്‍ ഉറങ്ങിയതു മൂലം വാഹനം അപകടത്തില്‍ പെട്ട് എന്നത്. ഈ അപകടത്തിനു വഴിവയ്ക്കുന്നത് ഉറക്കമില്ലായ്മ തന്നെയാണ്. ശരിയായി ഉറക്കം ലഭിക്കാതെയോ ഉറക്കം വരുമ്പോഴോ വാഹനം ഓടിക്കുന്നത് പോലെ മറ്റൊരു അപകടം ഇല്ല.

സ്‌കിന്‍ ഏജിങ് - നല്ല ഉറക്കം ചര്‍മത്തിന് എത്രത്തോളം നല്ലതാണെന്ന് അറിയണമെങ്കില്‍ ഉറക്കകുറവുള്ളവരെ ശ്രദ്ധിക്കുക. വിസ്‌കോസിന്‍ സര്‍വകലാശാലയില്‍ നടത്തിയ ചില പഠനങ്ങള്‍ പ്രകാരം നല്ല ഉറക്കം ലഭിക്കാതെ വരുന്നവരില്‍ ചര്‍മ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഏറെയാണത്രേ പകല്‍ സമയങ്ങളില്‍ ഏല്‍ക്കുന്ന അള്‍ട്രാവയലറ്റ് രശ്മികളുടെ ദൂഷ്യഫലങ്ങളില്‍ നിന്നും ത്വക്കിനെ സംരക്ഷിക്കുന്നതിനു കുറഞ്ഞത് ആറുമണിക്കൂര്‍ നേരത്തെ ഉറക്കത്തിനു സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉറക്കം കുറവുള്ളവരെയും നന്നായി ഉറങ്ങുന്നവരെയും പങ്കെടുപ്പിച്ചു നടത്തിയൊരു പഠനത്തില്‍ നന്നായി ഉറങ്ങുന്നവര്‍ക്ക് സ്‌കിന്‍ ഏജിങ് വളരെ പതിയെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

അല്‍ഷിമേഴ്‌സ് - അല്‍ഷിമേഴ്‌സ് രോഗത്തിനു കാരണമാകുന്നു എന്ന് ശാസ്ത്രം കണ്ടെത്തിയ ബീറ്റ അമിലോയിഡ് പ്രോട്ടീന്‍ (യലമേമാ്യഹീശറ ുൃീലേശി) ഉറക്കം കുറഞ്ഞാല്‍ തലച്ചോറില്‍ കൂടുതലായി ഉല്‍പാദിപ്പിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. നന്നായി ഉറങ്ങിയാല്‍ ഈ പ്രോട്ടീന്‍ കൂടുന്നത് ശരീരം തന്നെ ബാലന്‍സ് ചെയ്യുന്നു.

തലവേദന, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ - മൈഗ്രേന്‍, തലവേദന എന്നിവയ്‌ക്കെല്ലാം പിന്നിലെ പ്രധാനകാരണം ഉറക്കക്കുറവ് തന്നെയാണ്. 36 മുതല്‍ 58 ശതമാനം ആളുകള്‍ക്കും ഉറക്കകുറവ് കാരണം ഉണ്ടാകുന്ന തലവേദന സാധാരണമാണ്. അതുപോലെ തന്നെയാണ് ദഹനപ്രശ്‌നങ്ങളും.

ടൈപ്പ് 2 ഡയബറ്റിസ് - ഇതിനും കാരണം മറ്റൊന്നല്ല. എത്രയൊക്കെ ആഹാരകാര്യത്തില്‍ ശ്രദ്ധ വച്ചാലും ഉറക്കം ഇല്ലെങ്കില്‍ പ്രമേഹം പിടിപെടാനുള്ള സാധ്യത രണ്ടിരട്ടിയാണ്.

ലൈംഗികപ്രശ്‌നങ്ങള്‍ - ടെസ്‌ടോസ്റ്റിറോണ്‍ എന്ന ഹോര്‍മോണ്‍ ആണ് സ്ത്രീയിലും പുരുഷനിലും ലൈംഗിക ഉണര്‍വ് നല്‍കുന്നത്. ഉറക്കത്തില്‍ ഇതിന്റെ അളവ് കൂടും. എന്നാല്‍ ഉറക്കം ലഭിക്കാതെ വരുമ്പോള്‍ ഇത് ക്രമാതീതമായി കുറയുന്നു. ഫലമായി ലൈംഗികജീവിതം വിരസമാകുന്നു. ഉറക്കം ശരിയാകാത്തതിലുള്ള ക്ഷീണവും ലൈംഗികജീവിതത്തെ തകര്‍ക്കും.

കാഴ്ച കുറവ്, ഹൃദ്രോഗം - രണ്ടും ഉറക്കക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങള്‍ തന്നെ. 8 മണിക്കൂര്‍ ഉറക്കം ഇല്ലാതിരിക്കുന്നവരില്‍ അടുത്തിടെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഇവര്‍ക്ക് രക്തസമ്മര്‍ദം പതിന്മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തി. എട്ടു മണിക്കൂര്‍ ഉറങ്ങുന്നവരെ അപേക്ഷിച്ചു നാല് മണിക്കൂര്‍ നേരം ഉറങ്ങുന്നവരില്‍ ഹൃദ്രോഗസാധ്യതയും ഏറെയാണ്. കാഴ്ചമങ്ങല്‍, കണ്ണിനു വേദന എന്നിവയും സാധാരണം.

മരണം - 78 മണിക്കൂര്‍ നേരം ഉറങ്ങാന്‍ കഴിയാത്തവര്‍ക്ക് അകാലമരണം സംഭവിക്കാന്‍ വരെ സാധ്യതയുണ്ട് എന്ന് പറയുമ്പോള്‍ തന്നെ അറിയാമല്ലോ ഉറക്കത്തിന്റെ പ്രാധാന്യം.

ജലദോഷം, ശരീരവേദന, സന്ധിവേദന - മേല്‍പ്പറഞ്ഞതെല്ലാം ഉറക്കക്കുറവിന്റെ ദൂഷ്യഫലങ്ങള്‍ തന്നെ. 153 ആളുകളില്‍ നടത്തിയൊരു പഠനം പ്രകാരം നന്നായി ഉറങ്ങാത്തവര്‍ക്ക് അടിക്കടിയുള്ള ജലദോഷത്തിന്റെ കാരണമായി കണ്ടെത്തിയത് ചുരുങ്ങിയത് ഏഴ് മണിക്കൂര്‍ നേരം പോലും ഉറങ്ങാന്‍ സാധിക്കുന്നില്ല എന്നതാണ്. അതുപോലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നത് മൂലം ഉറക്കം നഷ്ടമാകുന്നവര്‍ക്ക് പേശി വേദനയും സന്ധി വേദനയും സാധാരണമാണ്. നന്നായി വ്യായാമം ചെയുന്നവര്‍ രാത്രിയില്‍ നന്നായി ഉറങ്ങിയില്ലെങ്കിലും ഇത് ഉണ്ടാകാറുണ്ട്. ഉറക്കത്തില്‍ നമ്മുടെ ശരീരം ഗ്രോത്ത് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ശരീരത്തിന് വളരെ ആവശ്യമാണ്. ഉറക്കം ഇല്ലാതാക്കുന്നതോടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കാണ് തടസ്സം ഉണ്ടാകുന്നത്.

Ads by Google
Wednesday 04 Apr 2018 07.51 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW