Tuesday, November 13, 2018 Last Updated 28 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Apr 2018 05.38 PM

തൃശൂരിലെ ഈ പെണ്‍കുട്ടികള്‍ പുലികളാണ്... ബുള്ളറ്റിലേറി 19കാരികള്‍ ഹിമാലയത്തിലേക്ക്

To Himalaya in Bullet

കൊച്ചി: ബുള്ളറ്റില്‍ ഹിമാലയത്തിന്റെ നെറുകയിലെത്തുന്നത് സ്വപ്നം കാണുകയാണ് തൃശൂര്‍ സ്വദേശികളായ ആന്‍ഫിയും അനഘയും. ബുള്ളറ്റോടിച്ച് ഹിമാലയം കയറണമെന്ന തങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ദിവസത്തിനായി കാത്തിരിക്കുകയാണ് ഈ 19 വയസുകാരികള്‍. ജൂണ്‍ 19ന് ചാലക്കുടിയില്‍ നിന്ന് ഹിമാലയത്തിലേക്ക് യാത്ര ആരംഭിക്കാന്‍ തീരുമാനിച്ചതായി ഇവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

To Himalaya in Bullet

ഡല്‍ഹിയില്‍നിന്ന് ചണ്ഡിഗഡ്, മനാലി, കൊയ്‌ലോങ്ങ്, ലേ, നുബ്ര വഴി പാങ്ങോങിലെത്തുന്ന രീതിയിലാണ് യാത്രയുടെ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.
ബുള്ളറ്റ് ഓടിക്കാന്‍ തുടങ്ങിയതു മുതല്‍ തന്റേടത്തോടെ ആളുകളോട് സംസാരിക്കാന്‍ സാധിക്കുന്നുണ്ട്. ഏത് സാഹചര്യം ആയാലും നിസാരമായി കൈകാര്യം ചെയ്യാനും ബുള്ളറ്റ് ഓടിക്കാന്‍ തുടങ്ങിയതോടെ കഴിയുന്നുണ്ട്. ഇപ്പോള്‍ ബുള്ളറ്റ് ആന്‍ഫി എന്നാണ് നാട്ടില്‍ അറിയപ്പെടുന്നതെന്ന് ആന്‍ഫി പറഞ്ഞു.

ബുള്ളറ്റ് ഓടിക്കാന്‍ തുടങ്ങിയതോടെ കൃത്യനിഷ്ഠ കൂടി കൈവരിച്ചെന്നാണ് അനഘയുടെ അഭിപ്രായം. മുരിങ്ങൂര്‍ ആറ്റപ്പാടം എലുവത്തിങ്കല്‍ ബേബിയുടെ മകളായ ആന്‍ഫി കോയമ്പൂരില്‍ ബി.ബി.എ. വിത്ത് ഏവിയേഷന്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. ചാലക്കുടി തൊഴുത്തുപറമ്പില്‍ വീട്ടില്‍ മണിക്കുട്ടന്റെ മകള്‍ അനഘ മാള കാര്‍മ്മല്‍ കോളജില്‍ ഗ്രാഫിക് ഡിസൈന്‍ വിദ്യാര്‍ഥിയാണ്. ഒന്നാം ക്ലാസു മുതലുള്ള സൗഹൃദമാണ് ഹിമാലയ യാത്രയിലും ഇരുവരെയും ഒരുമിപ്പിക്കുന്നത്.

Ads by Google
Wednesday 04 Apr 2018 05.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW