Saturday, June 29, 2019 Last Updated 1 Min 37 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Apr 2018 02.48 PM

സോനംകപൂറിന്റെ സ്വകാര്യ ജീവിതവും കിംവദന്തികളും

uploads/news/2018/04/206044/CiniINWSonamkapour040418.jpg

ബോളിവുഡ് സുന്ദരിയായ സോനം കപൂര്‍ ആദ്യമായി അഭിനയിച്ചത് 'സാവരിയാ'എന്ന പടത്തിലായിരുന്നു. പടം റിലീസായത് 2007-ലും. ഇപ്പോള്‍ ഇവര്‍ ബോളിവുഡ്ഡില്‍ പ്രവേശിച്ച് പത്തുവര്‍ഷങ്ങളാകുന്നു.

വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ഇവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. എല്ലാ കാര്യങ്ങളും ചിന്തിച്ചു മാത്രം അഭിനയിക്കുന്ന നടി എന്ന പേരും സമ്പാദിച്ചിട്ടുണ്ട്. തന്റെ ചലച്ചിത്ര ജീവിതത്തിലെ ചില അനുഭവങ്ങള്‍ സോനം പങ്കുവയ്ക്കുകയാണിവിടെ.

? നിങ്ങള്‍ സിനിമാരംഗത്ത് വന്ന് പത്തുവര്‍ഷങ്ങളാകുന്നു. എങ്കിലും ഇപ്പോള്‍ നിങ്ങളുടെ 'ബാഡ്‌മേന്‍' സിനിമയെക്കുറിച്ച്...


ഠ പ്രത്യേകിച്ചൊരു മാനസികാവസ്ഥ ഉണ്ടാകാനിടയില്ല. ഞാന്‍ 2013-ല്‍ അഭിനയിച്ച 'രഞ്ചനാ' സിനിമയ്ക്കു ശേഷമുള്ള എല്ലാ പടങ്ങളിലും ഞാന്‍ നല്ല അഭിനയമായിരുന്നു കാഴ്ചവച്ചിട്ടുള്ളത്.

പ്രേഷകമനസ്സില്‍ എക്കാലവും പതിയുംവിധമുള്ള അഭിനയമായിരുന്നു. അത്തരം പടങ്ങള്‍ നിര്‍മ്മിക്കുകതന്നെ ശ്രമകരമായ വിഷയമാണ്. ഹൃദയസ്പര്‍ശിയായ സിനിമകള്‍ നിര്‍മ്മിക്കുന്നത് അവശ്യമെന്ന് ഞാന്‍ വിചാരിക്കുന്നു. ഞാന്‍ അഭിനയിക്കുന്ന പടങ്ങളെക്കുറിച്ച് പെരുമ അര്‍ഹിക്കണം.

നമ്മുടെ രാജ്യത്ത വെറും 12 ശതമാനം സ്ത്രീകള്‍ മാത്രമാണ് 'നാപ്കിന്‍' ഉപയോഗിക്കുക. 88 ശതമാനം സ്ത്രീകള്‍ ഈ ഉപകരണത്തെക്കുറിച്ച് അറിവില്ലാത്തവരാണ്. അവര്‍ക്ക് ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. മാസമുറ കാലങ്ങളില്‍ ഇക്കൂട്ടര്‍ വൃത്തിയില്ലാത്ത തുണികള്‍ ഉപയോഗിക്കുന്നു.

തന്മൂലം അണുബാധയും മറ്റു സാംക്രമിക രോഗങ്ങള്‍ ബാധിക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. മാത്രമല്ല, സെര്‍വിക്കല്‍ ക്യാന്‍സര്‍ പോലും ബാധിക്കാം. കുടുംബത്തിന്റെ അച്ചാണികളായ സ്ത്രീകള്‍ക്ക് ആരോഗ്യപരമായ ബോധവല്‍ക്കരണം ആവശ്യമാണ്.

അതുകൊണ്ട് ഇതേക്കുറിച്ചൊരു പടം നിര്‍മ്മിക്കുന്നതുതന്നെ വിജയപ്രദമായ ഒരു വിഷയം തന്നെയാണ്. ഈ വിഷയത്തെക്കുറിച്ച് നാം പരസ്യമായി സംസാരിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഈ പടം നിര്‍മ്മിച്ചത്.

? ഇതുവരെയുള്ള നിങ്ങളുടെ സിനിമാജീവിതത്തെ നിങ്ങള്‍ എങ്ങനെ വിലയിരുത്തുന്നു.


ഠ വളര്‍ച്ചയുടെ ഓരോ പടവും പിന്നിടണം. മികച്ച നടിയെന്ന ഖ്യാതി നേടണം ഇതാണ് എന്റെ എപ്പോഴുമുള്ള ചിന്ത. എന്നെ പുറത്തുനിന്നും വീക്ഷിക്കുന്നവര്‍ക്ക് എന്റെ സുതാര്യമായ വളര്‍ച്ചയെക്കുറിച്ചറിയാം. ഈ വളര്‍ച്ച നിലച്ചുപോകില്ലെന്ന് ഞാന്‍ വിചാരിക്കുന്നു.

എല്ലാം തികഞ്ഞ ഒരു ഭാവം എനിക്കില്ല. ഞാനൊരു നല്ല നടി മാത്രമല്ല, ഒരു നല്ല വനിതയായും രൂപപ്പെട്ടുകൊണ്ടിരിക്കുന്നതായി മനസ്സിലാക്കുന്നു.

uploads/news/2018/04/206044/CiniINWSonamkapour040418a.jpg

? അങ്ങനെയാണെങ്കില്‍ ജീവിതത്തില്‍ നിങ്ങളുടെ ഈ കാലഘട്ടം സന്തോഷപ്രദമെന്ന് പറയാം.


ഠ തല്‍ക്കാല ജീവിതം എനിക്ക് ഏറ്റവും സന്തോഷപ്രദമാണെന്ന് പറയാം. ഇതു ഞാന്‍ പ്രതീക്ഷിച്ചിരുന്നതല്ല. എന്തും നേരിട്ടുള്ള സമീപനമാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. ഇനിയും എങ്ങനെയൊക്കെ വളരാന്‍ കഴിയും. നല്ല രീതിയില്‍ മുന്നേറാന്‍ കഴിയും എന്നതിലാണ് ഇപ്പോഴെന്റെ ശ്രദ്ധ.

? 2011-ല്‍ അക്ഷയ്കുമാറിനോടൊപ്പം 'താങ്ക് യു' പടത്തില്‍ അഭിനയിച്ച നിങ്ങള്‍ 'ബേഡ്മാന്‍' പടത്തിലൂടെ ഒരുമിച്ചിരിക്കുന്നു. ഇതിനിടെ നിങ്ങള്‍ തമ്മിലുള്ള ബന്ധം എത്രകണ്ടു വളര്‍ന്നിട്ടുണ്ട്.


ഠ അക്ഷ് ഒരു നടനെന്ന നിലയില്‍ വളരെയേറെ മാറിയിരിക്കുന്നു. പക്ഷേ ഒരു വ്യക്തിയെന്ന നിലയില്‍ മാറ്റമുണ്ടായിട്ടില്ല. 'താങ്ക് യു' ചിത്രീകരണ വേളയില്‍ ആയിരുന്നു ഭാര്യയായ ട്വിങ്കിള്‍ ഖന്നയുടെ ജന്മദിനം. അവര്‍ക്ക് എന്തു സമ്മാനമാണ് നല്‍കേണ്ടതെന്ന് അക്ഷയ് ആലോചിക്കുന്ന സമയം.

അപ്പോള്‍ എന്റെ ഒരഭിപ്രായം ഞാനദ്ദേഹത്തോട് പറഞ്ഞു. കാരണം ട്വിങ്കിളിന് എന്നെപ്പോലെ ഫാഷന്‍, ആഭരണങ്ങള്‍, ഗ്രന്ഥങ്ങള്‍ എന്നിവ ഇഷ്ടമാണ്. അക്ഷയ് സമ്മതിച്ചു. അങ്ങനെ സമ്മാനദാനം ആര്‍ഭാടമായി നടത്തുകയും ചെയ്തു. ഭാര്യയോട് അക്രണ്ട് സ്‌നേഹമായിരുന്നു അദ്ദേഹത്തിന്. ഏതു വേഷം കിട്ടിയാലും തന്മയത്വമായി അഭിനയിക്കും.

? നീര്‍ജാ പടത്തിനു ശേഷം നീണ്ട ഇടവേളയായിരുന്നല്ലോ.


ഠ അങ്ങനെയൊരു ഇടവേളയൊന്നും ഉണ്ടായിട്ടില്ല. ഞാന്‍ രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ നാലു പടങ്ങളില്‍ അഭിനയിക്കുകയുണ്ടായി. അതേസയം 'ബേഡ്മാന്‍' പോലുള്ള പ്രധാന സിനിമകളില്‍ അഭിനയിക്കുമ്പോള്‍ കാലവിളംബം ഉണ്ടായി. ഷൂട്ടിംഗ് ഇല്ലാത്ത നാളുകളില്‍ ഞാന്‍ യാത്രയ്ക്കായി സമയം വിനിയോഗിക്കുന്നു.

ലോകത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും വ്യത്യസ്തരായ ജനങ്ങളെ സമീപിക്കുന്നതും വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും അത്യന്താപേക്ഷിതമാണെന്ന് ഞാന്‍ വിചാരിക്കുന്നു.

ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഒരേ പണിയില്‍ ഏര്‍പ്പെടുന്നതും ഒരേ ആള്‍ക്കാരെ സമീപിക്കുന്നതും ഒരേ വിഷയം സംസാരിച്ചുകൊണ്ടിരിക്കുന്നതും എനിക്ക് വല്ലാത്ത വിരസതയാണ് അനുഭവപ്പെടുക.

? നിങ്ങളുടെ വിവാഹത്തെക്കുറിച്ച് ഒരുപാട് കിംവദന്തികള്‍ പ്രചരിപ്പിച്ചു കേള്‍ക്കുന്നല്ലോ.


ഠ ഞാനെന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ആരോടും ഒന്നും പറയാറില്ല. ഇനിയും അങ്ങനെതന്നെയാണ്. കിംവദന്തികള്‍ ഞാനും കേള്‍ക്കുന്നുണ്ട്. പ്രചരിപ്പിക്കട്ടെ.

-സുധീന ആലങ്കോട്

Ads by Google
Ads by Google
Loading...
TRENDING NOW